ഇന്ത്യന്‍ ടീമിലെത്തിയാല്‍ അത്ഭുതം, ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കണമെന്ന് ആഗ്രഹം -ശ്രീശാന്ത്

ഇനിയും മൂന്ന് കൊല്ലം കൂടി കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന അത്ഭുതത്തിനായി കാത്തിരിക്കുന്നതായും ക്രിക്കറ്റ് താരം ശ്രീശാന്ത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ലിയാന്‍ഡര്‍ പേസും റോജര്‍ ഫെഡററുമാണ് പ്രചോദനമെന്നും വിലക്ക് കുറച്ച ബിസിസിഐ തീരുമാനത്തിന് പ്രതികരണമായി ശ്രീശാന്ത് പറഞ്ഞു.
 

Video Top Stories