
ഇന്ത്യയുടെ ടി20 ടീമിന് പുറത്ത്, ഐപിഎല്ലില്‍ ഈ 'നായകസംഘം' രാജാക്കന്മാര്‍!
ഐപിഎല്‍ ക്യാപ്റ്റന്മാരില്‍ പലരും ടി20 ടീമിലേക്ക് പോലും പരിഗണിക്കപ്പെടാത്തവരുമാണ് എന്നത് വസ്തുതയായി മുന്നിലുണ്ട്
ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ 19-ാം പതിപ്പിന് മുന്നോടിയായി ക്യാപ്റ്റന്മാരുടെ ഒരു ഫോട്ടോഷൂട്ട് നടന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസ് ലീഗ്. പേരും പെരുമയും കിരീടങ്ങളും ഇതിഹാസങ്ങളുടെ സാന്നിധ്യവുമുള്ള 10 ടീമുകള്‍. പക്ഷേ, നയിക്കാനിറങ്ങിയ പത്ത് പേരില്‍ ഏഴ് പേരും ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല.