നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി പാലക്കാട്ടുകാരന്‍ വി പി സുഹൈര്

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി താരം. മലയാളികളുടെ സ്വന്തം വി പി സുഹൈര്‍ എന്ന പാലക്കാട്ടുകാരന്‍. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.

Video Top Stories