കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഉറക്കഗുളിക കഴിച്ച്; ആരോഗ്യനില തൃപ്തികരം

നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മഹത്യാശ്രമം.  രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ അച്ഛന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. 

Video Top Stories