രാഹുലിനെ കെട്ടിപ്പിടിച്ച് ചുംബിച്ച് യുവാവ്; ചിരിച്ചുകൊണ്ട് രാഹുലും

മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ സന്ദര്‍ശനം നടത്തവെ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിക്ക് സ്നേഹപൂര്‍വ്വം ഒരാളുടെ ചുംബനം. കാറിന്‍റെ മുന്‍ സീറ്റില്‍ ഇരുന്ന് പുറത്ത് കാത്തു നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഹുല്‍. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടയിലൂടെ വന്ന ഒരാള്‍ ആദ്യം രാഹുലിന് ഹസ്തദാനം നല്‍കി. പിന്നീട് കെട്ടിപ്പിടിച്ച് കവിളില്‍ ചുംബനം നല്‍കുകയായിരുന്നു. 

Video Top Stories