Leopard : പാലക്കാട് ധോണിയിൽ ഭീതിപരത്തിയ പുലി കുടുങ്ങി

കൂട് നീക്കുന്നതിനിടെ, പഞ്ചായത്തംഗത്തെ പുലി ആക്രമിച്ചു

Share this Video

പാലക്കാട് ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി (Leopard ) കുടുങ്ങി. വനം വകുപ്പ് (forest department) സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തിൽ ടി.ജി മാണിയുടെ വീട്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലർച്ചയോടെ പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടർന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിക്കൂട് വന പാലകർ സ്ഥലത്ത് നിന്ന് മാറ്റി .പുലിക്കൂട് നീക്കുന്നതിനിടെ പുതുപ്പെരിയാരം വാർഡ് മെമ്പർ ഉണ്ണികൃഷ്ണനെ പുലി മാന്തി . ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂട്ടിലായ പുലിയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്ടർമാർ വിശദ പരിശോധന നടത്തിയശേഷം പുലിയെ വനത്തിലേക്ക് വിട്ടേക്കും. പറമ്പിക്കുളത്തെ വനത്തിൽ വിടാനാണ് ആലോചന

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video