Wild Elephant Menace : തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി; പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകൾ

തൃശൂരിൽ വീണ്ടും കാട്ടാനയിറങ്ങി, പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകൾ. തോട്ടം തൊഴിലാളികൾ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Share this Video

തൃശൂർ പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ 40ലേറെ കാട്ടാനകളിറങ്ങി. ആനകളെ കാടുകയറ്റാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്. പ്രദേശത്ത് വനപാലകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർ എത്തിയിട്ടുണ്ട്. രാവിലെ എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾ തലനാരിഴയ്ക്കാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്കെത്തുന്ന സംഭവം അടുത്തിടെ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Related Video