
ഡോക്ടർമാർക്കെതിരെ ഭീഷണി പ്രസംഗം; യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റിനെതിരെ കേസ്
പ്രസംഗം പുലിവാലായി; ഡോക്ടർമാർക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യുഎ റസാഖിനെതിരെ കേസ്. ആശുപത്രിയ്ക്ക് മുന്നിൽ ഡോക്ടർമാരുടെ അനാസ്ഥയെന്നാരോപിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു യു എ റസാഖിന്റെ ഭീഷണി പ്രസംഗം.