അത്യപൂർവ്വം, 'ചിൽ' ആക്കാൻ 20,000 കി.മി ദൂരത്ത് നിന്നൊരു ഐസ് ക്യൂബ്

ഗ്രീൻലാൻഡിൽ ഒരു ലക്ഷം വർഷം കൊണ്ട് രൂപം കൊണ്ട ​​ഗ്ലേസിയറുകളിൽ നിന്ന് കൊത്തിയെടുക്കുന്നവയാണ് ഇത്തരം ഐസ് ക്യൂബുകൾ.

Share this Video

ദുബൈയിലെ പാനീയങ്ങളിൽ വൈകാതെ തന്നെ ഇടം പിടിക്കാനെത്തുന്ന `ഏറ്റവും ശുദ്ധമായ' എന്ന ഖ്യാതി ലഭിച്ച ഐസ് ക്യൂബുകളെ പറ്റി കേട്ടിട്ടുണ്ടോ?. ​ഗ്രീൻലാൻഡിൽ ഒരു ലക്ഷം വർഷം കൊണ്ട് രൂപം കൊണ്ട ​​ഗ്ലേസിയറുകളിൽ നിന്ന് കൊത്തിയെടുക്കുന്നവയാണ് ഇത്തരം ഐസ് ക്യൂബുകൾ. ആർട്ടിക് ഐസ് ക്യൂബുകൾ എന്നറിയപ്പെടുന്ന ഇവ ഉടൻ തന്നെ ദുബൈയിൽ എല്ലായിടത്തും ലഭ്യമാകുമെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗ്ലേസിയറിൽ നിന്ന് വേർപെട്ട 22 ടൺ വരുന്ന കട്ടയിൽ നിന്നാണ് ആർട്ടിക് ഐസ് ക്യൂബുകൾ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഈ ഐസ് കട്ട ദുബൈയിൽ എത്തിച്ചത്. അൽ ഖോസിലുള്ള നാച്ചുറൽ ഐസ് ഫാക്ടറിയിലാണ് ഐസ് ക്യൂബുകളുടെ നിർമാണം നടക്കുന്നതെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ `ശുദ്ധമായ' ഐസിന്റെ ആവശ്യം വർധിച്ചതായും ഫാക്ടറിയുടെ സഹ ഉടമയായ അഹമ്മദ് അൽ മസ്റൂയി പറയുന്നു.

Related Video