ഇനി അൽപ്പം സാഹസികതയാകാം, ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു 'വൈറൽ' ചാട്ടം

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Share this Video

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയുള്ള അഭ്യാസ പ്രകടനം കണ്ടിട്ടുണ്ടോ? ഒന്നും രണ്ടും ആളുകളല്ല, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസ പ്രകടനം നടത്തിയത് 31 അത്ലറ്റുകളാണ്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ബുര്‍ജ് ഖലീഫയുടെ 130-ാം നിലയില്‍ പ്രത്യേകം സജ്ജീകരിച്ച 12 മീറ്റര്‍ പ്ലാറ്റ്‍ഫോമിൽ നിന്നാണ് അത്ലറ്റുകള്‍ താഴേക്ക് ചാടിയത്.

Related Video