ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ ഒരിടം വേണോ? 7 നഗരങ്ങളിൽ വിൽപ്പന
അപ്പാർട്ട്മെന്‍റുകൾ ഉൾപ്പെടെയുള്ള സ്ഥലസൗകര്യങ്ങളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ലോകത്തിലെ ഉയരമേറിയ രണ്ടാമത്തെ കെട്ടിടമെന്ന നേട്ടം സ്വന്തമാക്കാനായി നിർമ്മാണം പുരോഗമിക്കുന്ന ബുർജ് അസീസിയിലെ സ്ഥലസൗകര്യങ്ങൾ വിൽപ്പനയ്ക്ക്. ആഗോള തലത്തിലുള്ള സെയിൽ 7 നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 19നാണ് വില്‍പ്പന തുടങ്ങുന്നത്. ദുബൈയിലെ കൊൺറാഡ് ഹോട്ടൽ, ഹോങ്കോങ്ങിലെ ദി പെനിന്‍സുല, ലണ്ടനിലെ ദി ഡോര്‍ചെസ്റ്റര്‍, മുംബൈയിലെ ജെ ഡബ്ല്യു മാരിയറ്റ് ജുഹു, സിംഗപ്പൂരിലെ മരീന ബേ സാൻഡ്സ്, സിഡ്നിയിലെ ഫോര്‍ സീസൺസ് ഹോട്ടല്‍, ടോക്കിയോയിലെ പാലസ് ഹോട്ടൽ എന്നിവിടങ്ങളിലായാണ് വിൽപ്പന നടക്കുക.