ഇന്ത്യക്കാർക്ക് യുഎഇ ഓൺ അറൈവൽ വിസ; 6 രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കും. 

Share this Video

അബുദാബി: കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യവുമായി യുഎഇ. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ സാധുവായ വിസ, റെസിഡന്‍സി പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകൾക്ക് അനുവദിച്ചിരുന്ന ഇളവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിക്കുന്ന പദ്ധതിയിലേക്ക് ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് പുതിയതായി ഉൾപ്പെട്ടത്.

Related Video