
പ്രതിസന്ധികൾക്കിടയിലെ 'വൈബ്'
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപനത്തിലേക്ക് കടക്കുമ്പോൾ, ഡെലിഗേറ്റുകൾക്കിടയിൽ ചർച്ചയാകുന്നത് സിനിമകളുടെ നിലവാരവും വേറിട്ട അനുഭവങ്ങളുമാണ്. 'മലയാളം സിനിമ ടുഡേ' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം സിനിമകളും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയായിരുന്നു. പുതിയ സംവിധായകർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ ഗൗരവവും പരീക്ഷണങ്ങളും മലയാള സിനിമയുടെ ശോഭനമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഈ വർഷത്തെ മേളയിൽ ചില കടുത്ത പ്രതിസന്ധികളും ഉണ്ടായിരുന്നു. സെൻസർ ബോർഡിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കാരണം ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ചില സിനിമകൾ അവസാന നിമിഷം ഒഴിവാക്കേണ്ടി വന്നു. ഇത് നിരാശയുണ്ടാക്കിയെങ്കിലും, ഐ.എഫ്.എഫ്.കെ എന്ന മേളയുടെ അന്തരീക്ഷത്തെ (Vibe) അതൊന്നും തെല്ലും ബാധിച്ചിട്ടില്ല.