ഐപിഎല്ലിനിടെ ദുഃഖവാര്‍ത്ത; ഡീന്‍ ജോണ്‍സ് അന്തരിച്ചു, മരണം ഐപിഎല്‍ കമന്ററിക്കായി എത്തിയപ്പോള്‍

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഐപിഎല്‍ കമന്ററിക്കായി എത്തിയ അദേഹം മുംബൈയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി വിടവാങ്ങുകയായിരുന്നു. 59 വയസായിരുന്നു. ക്രിക്കറ്റ് ലോകത്തെ പ്രധാന കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഡീന്‍ ജോണ്‍സ്. ഓസ്ട്രേലിയക്കായി 50 ടെസ്റ്റില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് ശതകവും പേരിലുണ്ട്. 


 

Video Top Stories