
അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ'
രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം പതിപ്പിൽ മലയാളം സിനിമകളുടെ വിഭാഗത്തിൽ വേറിട്ട പരീക്ഷണവുമായി സംവിധായിക ആദിത്യ ബേബി. ആദിത്യ സംവിധാനം ചെയ്ത 'അംബ്രോസിയ' എന്ന ചിത്രം അതിന്റെ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണ ശൈലി കൊണ്ടും ഡെലിഗേറ്റുകൾക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിച്ചിരിക്കുകയാണ്.എന്താണ് 'അംബ്രോസിയ'?ഗ്രീക്ക് പുരാണങ്ങളിൽ 'ദേവന്മാരുടെ ഭക്ഷണം' എന്നാണ് അംബ്രോസിയ എന്ന വാക്കിനർത്ഥം. ഇത് കഴിക്കുന്നവർക്ക് അമരത്വം ലഭിക്കുമെന്നാണ് വിശ്വാസം. ഈ സങ്കൽപ്പത്തെ ആധുനിക കാലത്തെ അധികാര വ്യവസ്ഥയുമായും വർഗ്ഗസമരവുമായും ബന്ധിപ്പിച്ചാണ് സിനിമ വികസിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ മേളകളിൽ ആദിത്യയുടെ 'കാമദേവൻ നക്ഷത്രം കണ്ടപ്പോൾ', 'നീലമുടി' എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.