
ഏകദിന ലോകകപ്പ് മുന്നില്‍, 2026 രോ-കോയുടെ ഭാവി നിര്‍ണയിക്കുന്ന വര്‍ഷം
12 മാസങ്ങള്‍, പരമാവധി 18 ഏകദിന രാവുകള്‍. രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും 2026 കാത്തുവെച്ചിരിക്കുന്നത് ഇത്രയുമാണ്. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന 2027 ഏകദിന ലോകകപ്പ്, അത് മാത്രമാണ് ഇതിഹാസങ്ങളുടെ ലക്ഷ്യം. യാത്ര പൂര്‍ണതയിലെത്താം, പടിയിറക്കമാകാം, ഒരാള്‍ മാത്രം മുന്നോട്ട് സഞ്ചരിച്ചേക്കാം...