
തുരുമ്പെടുക്കുന്ന ഇന്ത്യയുടെ സ്വത്ത്
തുരുമ്പ് കാരണം മാത്രം നമ്മുടെ രാജ്യത്തിന് ഒരു വർഷം വരുന്ന നഷ്ടം എത്രയാണെന്ന് അറിയാമോ? 14 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു. പാലങ്ങള്‍, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, കെട്ടിടങ്ങള്‍, വ്യാവസായിക ആസ്തികള്‍ എന്നിവ തുരുമ്പെടുത്തും കാലപ്പഴക്കത്തിലും വേഗത്തില്‍ നശിച്ചു പോകുന്നത് വഴിയാണ് ഈ ഭീമൻ നഷ്ടമുണ്ടാകുന്നതെന്ന് നോമുറ റിസർച്ചിൽ പറയുന്നതായി ദേശീയ മാധ്യമമായ എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.