
യുക്രൈനെ വിറപ്പിക്കാൻ കിമ്മിന്റെ ‘ഡ്രോൺ പട’; റഷ്യയിൽ വൻ ഉത്തരകൊറിയൻ സൈനിക വിന്യാസം
റഷ്യയിലേക്ക് പുതുതായി എത്തിയ 8,500 ഉത്തരകൊറിയൻ സൈനികരിൽ ഉക്രൈനിലെ സൈനിക താവളങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രോൺ യൂണിറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുക്രൈനിയൻ ഡിഫൻസ് ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി മേജർ ജനറൽ വാദിം സ്കിബിറ്റ്സ്കി വ്യക്തമാക്കിയിരിക്കുകയാണ്.