
പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി; ഇക്കാര്യങ്ങൾ മറക്കല്ലേ
പിഎഫ് അക്കൗണ്ടില്‍ നിന്ന് യുപിഐ വഴി നേരിട്ട് പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം. ഇപിഎഫ്ഒയുടെ പുതിയ പതിപ്പായ 3.0 വരുന്നതോടെയാണ് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകുക. 5 ലക്ഷം രൂപ വരെയുള്ള തുക വേഗത്തില്‍ പിന്‍വലിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനായുള്ള പരിശോധനകള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പുതിയ സംവിധാനം വരുന്നതോടെ യുപിഐ പിന്‍ ഉപയോഗിച്ച് അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം മാറ്റാനാകും.
Add Asianetnews as a Preferred Source
