
ഇറാനെതിരെ പടയൊരുക്കം? കോൺഗ്രസിനെ മറികടന്ന് ട്രംപിൻ്റെ അടിയന്തര നീക്കം
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും നയതന്ത്ര നീക്കങ്ങളും ഒരുപോലെ മുറുകുകയാണ്. ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് സഖ്യകക്ഷികൾക്ക് 8.6 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക അനുമതി നൽകി. കോൺഗ്രസിനെ മറികടന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഈ അടിയന്തര നീക്കത്തിന് പച്ചക്കൊടി കാട്ടിയത്.