
വ്യാപാരപ്പോരിൽ ഒട്ടാവ, ഉപരോധ മുനമ്പിൽ ടെഹ്റാൻ; ട്രംപിൻ്റെ നയം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കുമോ?
സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ യുഎസ് ഇച്ഛയ്ക്ക് വഴങ്ങണം എന്ന ഡൊണാൾഡ് ട്രംപിന്റെ നയം ഒരേസമയം കാനഡയുമായും ഇറാനുമായും അമേരിക്കയെ തുറന്ന പോരാട്ടത്തിലേക്ക് നയിക്കുകയാണ്. ഒരു വശത്ത് ഒട്ടാവയുമായി കടുത്ത വ്യാപാര യുദ്ധവും മറുവശത്ത് ടെഹ്‌റാനുമായി സായുധ പോരാട്ടവും കടുപ്പിക്കുകയാണ് ട്രംപ് ഭരണകൂടം