
ജയിച്ചു, പക്ഷേ മാറാതെ റയല്! മൗറിഞ്ഞ്യോയും പരാജയപ്പെടുമോ?
റോമ സാമ്രാജ്യം കീഴടക്കി തല ഉയര്ത്തി മടങ്ങാൻ ഹോസെ മൗറിഞ്ഞ്യോയ്ക്ക് സാധിച്ചിട്ടുണ്ടാകാം, പക്ഷേ സ്വന്തം പടയിലെ ദൗര്ബല്യങ്ങളൊക്കെയും അപ്പോഴും ബാക്കിയല്ലെ? സാബി അലോൻസോയും ആല്വാരൊ ആർബലോവയും ബാക്കിവെച്ചിടത്ത് തന്നെയല്ലെ റയല് ഇപ്പോഴും, റൊമയിലെ അസാധരണ രാത്രിയിലും അതല്ലെ ആവര്ത്തിച്ചത്?