മഞ്ചാടി: ഒരുവളുടെ ആത്മകഥ ആറ് ഭാഗങ്ങളിലായി 

നീതു പോൾസൺ എഴുതിയ ആത്മകഥ 'മഞ്ചാടി' മുഴുവൻ ഭാഗങ്ങളും ഒരുമിച്ച് വായിക്കാം. 

Manjadi A woman's autobiography in six parts

പത്താം ക്ലാസുമുതൽ ജീവിക്കാൻ വേണ്ടി സമരം തുടങ്ങിയ പെൺകുട്ടിയുടെ കഥയാണിത്. അച്ഛനില്ലാത്ത കുട്ടികാലം, പാതിവഴിയിൽ അമ്മയും മറ്റൊരു വിവാഹം കഴിച്ചുപോയി. ഒടുവിൽ തികച്ചും അനാഥയായ ഒരുവളുടെ അതിജീവന കഥകളും ഓർമ്മകളുമാണ് 6 ഭാഗങ്ങളിലായി ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ ഭാഗങ്ങളും വായിക്കാന്‍ തലക്കെട്ടില്‍ ക്ലിക്ക് ചെയ്യാം.

ഭാഗം 1: 'അന്നാണ് എനിക്ക് സമയത്ത് ആഹാരം കിട്ടുന്നുണ്ടോ എന്ന അന്വേഷണം വന്നത്'

'അമ്മ അവിടത്തെ ജോലിക്കാരി ആയിരുന്നതുകൊണ്ട് തന്നെ അവൾക്കും മഠത്തിൽ ജോലി ലഭിച്ചു. ആദ്യം അടുക്കളയിലായിരുന്നു അവൾക്ക് പണി. പിന്നീട് അതുമാറി പറമ്പിലായി പണി. ഒരു ദിവസം പറമ്പിൽ അവൾ തലചുറ്റി വീണു.

ഭാഗം 2: 'ആ യാത്ര ഒരു മഠത്തിലെ അടുക്കളപ്പണിക്കാരിയായിട്ടായിരുന്നു'

അച്ഛൻ ഇല്ലാത്ത കുട്ടിക്കാലം എപ്പോഴും അരക്ഷിതാവസ്ഥകളുടെതായിരുന്നു. അമ്മയുടെയൊപ്പം അമ്മ വീട്ടിലെ പാരിജാതമണങ്ങളിൽ ഉറങ്ങിയുണർന്ന ദിനരാത്രങ്ങൾ. ഒരുദിവസം അമ്മയും നവവധുവിന്റെ വേഷംധരിച്ചു. ഞാൻ എല്ലാ അർത്ഥത്തിലും അനാഥയായി. ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതെ വണ്ടി കയറി.

ഭാഗം 3: 'എനിക്ക് എന്റെ അമ്മയുടെ മാത്രം മകളായാൽ മതി'

ചാച്ചൻ മരിച്ചതിന്റെ മൂന്നാം ദിവസം. ആകെ മൊത്തം ഒരു നിശബ്ധത. അടുത്തൊരു ബന്ധുവായ സ്ത്രീ താമസിച്ചിരുന്നു.  അവരോട് സംസാരിച്ചു നിൽകുമ്പോൾ ആരോ അകത്ത് നിന്നും എന്നെ വിളിച്ചു. ഞാൻ ചെരുപ്പഴിച്ചുവെച്ച് അകത്തേക്ക് കയറി ചെന്നു. കട്ടിലിൽ ഇരുന്ന മെലിഞ്ഞ രൂപത്തെ കണ്ടു ഒരുനിമിഷം ഞാൻ വല്ലാതെയായി. അച്ഛൻ!

ഭാഗം 4: 'എന്നിട്ടും കീലയെ വിശ്വസിക്കരുതെന്ന് അമ്മ എപ്പോഴും ആവർത്തിച്ചു'

അമ്മയേക്കാൾ എനിക്കിഷ്ടം അവരെയായിരുന്നു. അമ്മയുടെ രണ്ടാം വിവാഹത്തോടെ ഞാൻ അമ്മയിൽ നിന്നും അകലുകയും ചെയ്തു. അമ്മ പോയി ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. ഒരുദിവസം വീടുണർന്നത് കീലയുടെ ബഹളത്തോടെയാണ്. അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം കാണാനില്ല.

ഭാഗം 5: 'ഭർത്താക്കൻമാരെ ബഹുമാനിക്കണം, എവിടെ പോയാലും നമ്മൾ അവരോട് അനുവാദം ചോദിക്കണം'

ഇടയ്ക്കിടെ അപസ്മാരം വരുമായിരുന്ന ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ടായിരുന്നു. ഒരിക്കൽ അവർ നിലത്ത് വീണു പിടയുന്നത് ഞാൻ കണ്ടു. അവർക്ക് അപസ്മാരമാണെന്നും മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തത് അതുകൊണ്ടാണെന്നും മറ്റുള്ളവർ പറഞ്ഞ് ഞാനറിഞ്ഞു.  

ഭാഗം 6: 'ഓർമ്മകൾക്കിപ്പോൾ തേങ്ങ വേവുന്ന മണമാണ്'

അവർ നന്നേ ചെറുപ്പത്തിൽ വിവാഹിതയായവളായിരുന്നു. പ്രേമത്തിന്റെ മധുരം കയ്ച്ചു തുടങ്ങിയപ്പോൾ ഒക്കത്തൊരു കുഞ്ഞുമായി, തന്റെ ഇടിഞ്ഞു തൂങ്ങിയ വീടിന്റെ നരച്ച മുറിയിലേക്ക് വന്നു ചേർന്നവൾ. ഞാൻ ഇളകി തുടങ്ങിയ ബെഞ്ചിന്റെ ഒരറ്റത്ത് വീഴുമോയെന്ന് പേടിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios