Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് കോഴികള്‍ക്കായി ഒരു പാട്ട്!

green light hima malhar
Author
Thiruvananthapuram, First Published Dec 6, 2017, 6:45 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്
green light hima malhar
നിനച്ചിരിക്കാതെ നഷ്ടപ്പെട്ടു പോയി എന്നു തോന്നുന്ന ഒരു സുഹൃത്തിന്റെ സന്ദേശമായോ, ചില സൗഹൃദങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായോ മനസ്സിന് സന്തോഷം തന്നിരുന്ന ഒന്നായിരുന്നു ഫേസ് ബുക്കും മെസഞ്ചറും കുറച്ചു നാള്‍ മുമ്പ് വരെ.

വായിക്കാന്‍ എന്തെങ്കിലും കൊണ്ടു വന്നു തരണം എന്നും പറഞ്ഞുള്ള എന്റെ സ്ഥിരം ശല്യം സഹിക്കാന്‍ പറ്റാണ്ടായപ്പോഴാണ് കെട്ടിയോന്‍ ഒരു ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങി എഴുത്തുഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്തു തന്നത്. പേഴ്‌സണല്‍ അക്കൗണ്ടില്‍ വേണ്ടപ്പെട്ടവരുടെ ഉള്ളില്‍ പതുങ്ങിയിരിക്കുന്ന സദാചാര വാദികള്‍ക്ക് ഹൃദയവേദന വരാതിരിക്കാനാണ് എന്റെ മുഖത്തിന്റെ പകുതി മാത്രം കാണുന്ന ഒരു ഫോട്ടോയും ഇട്ട് ഒരു പുതിയ അക്കൗണ്ട് തുറന്നത്. പച്ച ലൈറ്റിനെ കുറിച്ച് കേട്ടറിവ് ഉള്ളതുകൊണ്ടു അതു ഓഫ് ചെയ്തും ഇട്ടു.

പബ്ലിക്ക് ഗ്രൂപ്പില്‍ ആക്റ്റീവായി എഴുത്തും, വായനയും തുടങ്ങിയപ്പോഴാണ് ശരിക്കും എട്ടിന്റെ പണി കിട്ടുന്നത്. ഓരോ മിനിറ്റിലും ഓരോ ഫ്രണ്ട് റിക്വസ്റ്റ്, ചറപറാ മെസഞ്ചര്‍ തായമ്പക. ആകെ കൂടി ചീവീടും, മയിലും, കാക്കയും കൂടി ഒരുമിച്ചു കരഞ്ഞതുപോലെയുള്ള അവസ്ഥ.

വെളുക്കാന്‍ തേച്ചതു പാണ്ടായെന്നു പറഞ്ഞതു പോലെ ഫോണും സൈലന്റ് ആക്കി ദയനീയമായി ഇരിക്കുന്നതു കണ്ടപ്പോള്‍ ഏട്ടന്‍ അതു വാങ്ങി ഒന്നു നോക്കി. നല്ല മാന്യന്‍മാരാണെന്നു തോന്നുന്ന ഫോട്ടോയൊക്കെ വെച്ച് കുറേ പുരുഷ കേസരികള്‍. ഫ്രണ്ട് റിക്വസ്റ്റിന്റെ കൂടെ തന്നെ മെസഞ്ചറിലേക്ക് വലയും എറിഞ്ഞ് കാത്തിരിക്കുന്നു.

പിന്നെ  വ്യാപക ബ്ലോക്ക്. പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. കഥയെഴുത്തും വായനയുമൊക്കെയുമായി ഞാന്‍ ഹാപ്പി. ഒറ്റക്കിരുന്നു ബോറടിച്ചെന്ന എന്റെ പരാതി കേള്‍ക്കേണ്ടെന്ന ആശ്വാസത്തില്‍ ഏട്ടനും ഹാപ്പി.

അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ ഒരു സുഹൃത്തിന്റെ കവിത ചൊല്ലി പോസ്റ്റ് ചെയ്യുന്നത്. അതിന്റെ പേരില്‍ ഒരുപാടു ഇന്‍ബോക്‌സ് സന്ദേശങ്ങള്‍ പുതുതായി വന്നു. ആത്മാര്‍ത്ഥമായ അഭിപ്രായം അറിയിക്കാന്‍ വന്നവര്‍ കുറച്ചു പേര്‍ ആണെങ്കില്‍ വെറും പുകഴ്ത്തലും, പാട്ടില്‍ തുടങ്ങി വീട്ടുകാര്യങ്ങള്‍ വരെ അന്വേഷിക്കാന്‍ മാത്രമായി എഴുന്നള്ളിയവരും ആയിരുന്നു കൂടുതല്‍.

ഒരു തവണ പോലും ഇന്‍ബോക്‌സില്‍ വരാത്തതും, വന്നാല്‍ പറയാനുള്ള കാര്യം മാത്രം വ്യക്തമായി പറഞ്ഞ് ശല്യം ചെയ്യാതെ ഇരിക്കുന്നവരും, എത്ര മെസേജുകള്‍ അയച്ചാലും ഒരു വാക്കു പോലും പിഴക്കാതെ സാഹോദര്യം മാത്രം നിഴലിക്കുന്ന ഒരു പിടി സൗഹൃദങ്ങളും അടങ്ങുന്നതാണ് എന്റെ സൗഹൃദവലയത്തിന്റെ ഭൂരിഭാഗം...

നഞ്ചെന്തിനാ നാലാഴി എന്നു പറഞ്ഞ പോലെ ബഹു ഭൂരിഭാഗം ആണ്‍ വര്‍ഗത്തിനേയും നാണം കെടുത്താന്‍ കുറച്ചു പേര്‍ ഉണ്ട്. ഒരു ഒഴിവു ദിവസം ഒന്നു ശുദ്ധികലശം നടത്തി തരണം എന്നും പറഞ്ഞ് ഫോണും, രണ്ടു കട്ട്‌ലറ്റ് ദക്ഷിണയും ഉണ്ടാക്കി കൊടുത്ത് ഞാന്‍ അടുത്ത് ചെന്നിരുന്നു. ഒഴിവു ദിവസം നേരം കളയുന്നതിന്റെ മുഷിച്ചില്‍ ഉണ്ടെങ്കിലും ഫോണ്‍ വാങ്ങി നോക്കി. ഫ്രണ്ട് റിക്വസ്റ്റ് ഒന്നു നോക്കിയതും എന്റെ നേരെ ഒരു നോട്ടം. എന്നിട്ട് വേഗം പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ഫോട്ടോ ഇട്ടു. അത്ഭുതം തന്നെ! ഇപ്പോ റിക്വസ്റ്റ് മഴ കുറഞ്ഞു. അടുത്തത് മെസഞ്ചര്‍. ഒരു പ്രളയം വന്ന പോലെ മെസേജുകള്‍.

'ഹോ ഇവറ്റകള്‍ക്കൊക്കെ വല്ലവന്റെ ഭാര്യമാര്‍ക്ക് മെസേജയക്കലാണോ പണി. ഒരു മാസത്തേക്ക് ഫ്രീ ഇന്റര്‍നെറ്റ് എടുത്താ എല്ലാ പെണ്ണുങ്ങള്‍ടെ ഇന്‍ബോക്‌സിലും ഫ്രീ എന്‍ട്രി ആണെന്നാ വിചാരം'

ഏട്ടന്റെ കലി കണ്ടപ്പോ ചിരി വന്നെങ്കിലും വായ പൊത്തി മിണ്ടാതിരുന്നു. അല്ലെങ്കില്‍ കൊടുത്ത കട്‌ലറ്റും മറന്ന് ഏറ്റ പണിയും ഇട്ടേച്ച് എണീച്ചു പോയ്ക്കളയും. ആ കലിപ്പില്‍ എല്ലാത്തിനും നല്ല പച്ചയും പഴുത്തതുമായ കുറച്ച് മലയാളം അയച്ചുകൊടുത്തു എല്ലാത്തിനേം ബ്ലോക്കും ചെയ്തു.

പിന്നീട് ഇഗ്‌നോര്‍ ചെയ്തു വെച്ച, എല്ലാവരുടേയും മുമ്പില്‍  മാന്യന്‍മാരും സ്ത്രീകളുടെ ഇന്‍ബോക്‌സില്‍ സ്ഥിരം കോഴി വേഷവും ചെയ്യുന്നവരായ രണ്ടു കലാകാരന്‍മാരുടെ മെസേജുകള്‍ കൂടി ഞാന്‍ ഏട്ടനെ കാണിച്ചു. ഒരിടത്തു നിന്നു തെറി വിളി കേട്ടാലും നാണമില്ലാതെ  അടുത്ത ഇന്‍ബോക്‌സിന്റെ വാതിലില്‍ പോയി കൊക്കി കൊക്കി നില്‍ക്കുന്ന ഇവരെ ഒന്നു കെ എഫ് സി ആക്കിയാലോ എന്ന എന്റെ ആഗ്രഹം കേട്ടതും ഏട്ടനും സംഗതി ഇഷ്ടായി. ഇപ്പോ ശരിയാക്കിത്തരാം എന്നും പറഞ്ഞ് എന്റെ മെസഞ്ചര്‍ ഏട്ടന്റെ ഫോണിലും ലോഗിന്‍ ചെയ്തിട്ടു.

അങ്ങനെ പൊരിക്കാനുള്ള കോഴികളെ ഏട്ടന്റെ ഫോണിലെ കോഴിക്കൂട്ടില്‍ (ഇന്‍ബോക്‌സേയ്) കിട്ടി.പിന്നെ കൊക്കി കൊക്കി വന്നപ്പോഴൊക്കെ  എട്ടന്‍ നേരിട്ടു തന്നെ തവിടും പിണ്ണാക്കും, വെള്ളവും എല്ലാം അങ്ങോട്ടു കൊടുത്തു. ഇനി എങ്ങനെയാവോ കെ എഫ് സി ഉണ്ടാക്കുന്നത് എന്ന് അന്തം വിട്ട് നില്‍ക്കുമ്പോഴാ ഏട്ടന്‍ പറഞ്ഞത്.

'ഡീ നിന്റെ പാട്ടു കേട്ട് ഇഷ്ടപ്പെട്ട് വന്നിട്ട് ഇവര്‍ക്കൊക്കെ ഒരു പാട്ടെങ്കിലും പാടി കൊടുത്തില്ലേല്‍ മോശമല്ലേ....'

അതിലും ഭേദം എന്നെ കൊല്ലുകയല്ലേ എന്ന അര്‍ത്ഥത്തില്‍ ഞാനൊന്നു നോക്കി.

'അവര്‍ടെയൊക്കെ ഒരു ഭാഗ്യം... എന്റെ ഉഗ്രന്‍ പാട്ടു ഫ്രീയായിട്ട് കേള്‍ക്കാന്‍ യോഗം ഉണ്ട്.. മുജ്ജന്‍മ സുകൃതം അല്ലാണ്ട് ന്താ പറയാ. ഡീ.... ചെവി പൊത്തെടീ ചക്കരെ, ചേട്ടന്‍ ഒരു പാട്ടു പാടട്ടെ'

എന്തരോ എന്തോ ഞാന്‍ ചെവി പൊത്തി നിന്നു വേഗം.

അങ്ങനെ ഒരു സ്റ്റേജിലും പാടാന്‍ അവസരം കിട്ടാതെ ഏട്ടന്റെ ഉള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന ആ പാട്ടു നല്ല സ്വരശുദ്ധിയോടും, ശ്രുതിയോടും കൂടി പാടി റെക്കോര്‍ഡ് ചെയ്ത് അങ്ങോട്ട് നിരത്തി അയച്ചു കൊടുത്തു....

അത് ഏത് പാട്ടാണെന്നല്ലേ ചോദിക്കുന്നത്.

അസല്‍ കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്!

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

ഷംസീറ ഷമീര്‍: 'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?​

ആസിയ അല്‍അമീന്‍: 'നിന്റെ കെട്ടിയോള്‍ പാതിരാത്രിയിലും  ഓണ്‍ലൈനില്‍ ആണല്ലോടാ'​

രമ്യ കൃഷ്ണ: ആ പടം അയച്ചത് ഒരു പെണ്ണായിരുന്നു!

രേഷ്മ മകേഷ്: ആദ്യരാത്രിയിലെ അതിഥി!

അജിന സന്തോഷ്: എന്നിട്ടും പ്രണയാഭ്യര്‍ത്ഥനകള്‍ക്ക്  പഞ്ഞമില്ല!​

മായാ ശെന്തില്‍: ഫെയ്ക് എന്ന് കേട്ടതല്ലാതെ കാണുന്നത്  ആദ്യമായിട്ടായിരുന്നു​

ഷീബ വിലാസിനി: ഇന്‍ബോക്‌സില്‍ എത്തിയ കട്ടില്‍

ഉമ്മു അമ്മാര്‍: 'അപ്പോ ഇങ്ങളു ശരിക്കും ഫെയിക്കല്ലേ?'

അലീഷ അബ്ദുല്ല: മെസഞ്ചറിലെ രാത്രികള്‍!
 

Follow Us:
Download App:
  • android
  • ios