മഴ എന്നാല്‍ ഉമ്മ തന്നെ!

By ജസീല്‍ എസ് എFirst Published Jul 24, 2018, 4:48 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ജസീല്‍ എസ് എ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മാനത്തു മഴക്കാറ് കണ്ടുതുടങ്ങുമ്പോള്‍ ഉമ്മ വിളിതുടങ്ങും.  വെളിയില്‍ ഉണങ്ങാനിട്ടിരിക്കുന്ന അലക്കിയ തുണി എടുക്കാനോ അല്ലെങ്കില്‍ മുറ്റത്തു വലയൊക്കെ മൂടി ഭദ്രമാക്കി വെയിലുകൊള്ളാനിട്ടിരിക്കുന്ന നെല്ലോ തേങ്ങയോ മല്ലിയോ മുളകോ മഞ്ഞളോ ഒക്കെ എടുക്കാനോ ആയിരിക്കും ആ വിളി മുഴുവനും.  ആരുമില്ലെങ്കിലും മഴയത്തു ഈ  വക സാധനങ്ങളെല്ലാം ഒറ്റക്ക് വലിച്ചിഴച്ചു വരാന്തയിലെത്തിക്കാതെ ഉമ്മയുടെ വെപ്രാളം അവസാനിക്കാറില്ല. 

പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന  സമയം, മാനം ഇരുളുന്നത് പോലും അറിയാത്ത ദിവസങ്ങളില്‍ ഉമ്മയുടെ ഈ വിളിയായിരിക്കും നമ്മുടെ മുന്നറിയിപ്പ്. 

പാതിമഴയും നനഞ്ഞു ഓടിക്കിതച്ചു വീട്ടിലേക്കു കയറുമ്പോള്‍ ഒരു തോര്‍ത്തുമുണ്ടുമായി ഉമ്മ അവിടെ കാണും.  വന്നുകേറിയ പാടെ കാന്തവും ഇരുമ്പും ആകര്‍ഷിക്കുന്നത് പോലെ ആ തോര്‍ത്തുമുണ്ട് തലയിലേക്ക് വീഴും.  കൂടെ 'നാറുന്നെടാ' അല്ലെങ്കില്‍ 'വിയര്‍പ്പൊട്ടുന്നെടാ', 'പോയി  കുളിക്കൂ' എന്ന സ്ഥിരം പല്ലവിയും.  'മഴയല്ലേ ഉമ്മാ,  തണുപ്പല്ലേ' എന്നൊന്ന് പറഞ്ഞുനോക്കും. അപ്പോഴൊരു ചരിത്രസംഭവം ഉമ്മയില്‍ നിന്നും വരും. 

കുട്ടിക്കാലത്ത് ഉമ്മയ്ക്ക് മഞ്ഞപ്പിത്തം വന്നുവത്രെ. ഏതോ ഒരു വൈദ്യന്റെ അടുത്ത് കൊണ്ടുപോയി.  തലേദിവസം രാത്രി കിണറ്റില്‍ നിന്ന് ഒരു കുടത്തിലേക്ക് വെള്ളം കോരിവെച്ചു അത് നിലാവിന്റെ വെളിച്ചത്തില്‍ തണുപ്പിച്ചു പിറ്റേന്ന് അതിരാവിലെ സൂര്യന്‍ ഉദിക്കുന്നതിനു മുന്നേ കുളിക്കാനായിരുന്നുവത്രെ വൈദ്യന്റെ ചികിത്സാനിര്‍ദ്ദേശം.  അതും ഒന്നര മാസം.  അന്നത്തെ ആ തണുപ്പൊന്നും ഇന്നില്ലല്ലോ എന്നൊരു പുച്ഛം കലര്‍ന്ന ചോദ്യം കൂടിയാകുമ്പോള്‍ കുളിക്കുന്നതാകും നല്ലതെന്നു മനസ്സ് പറയും.  

മനസ്സില്‍ കാണേണ്ട താമസം, ഉമ്മയുടെ കയ്യില്‍ കാച്ചിയ എണ്ണ നിറഞ്ഞിരിക്കും. അത് പിന്നെ തലയിലൂടെ ഇട്ടൊരു പിടിയാണ്. കറിവേപ്പില മുതല്‍ ഉള്ളിയും  കടുകും കുരുമുളകുമെല്ലാം ഇട്ടു കാച്ചിയെടുക്കുന്ന ആ എണ്ണ ഉമ്മയുടെ സ്‌പെഷ്യല്‍ ആയിരുന്നു. 

വീണ്ടും മഴയിലേക്ക് തന്നെ ഇറങ്ങും.  കിണറിനടുത്തേക്ക്. കാലു തെറ്റി കിണറ്റില്‍  വീഴാതിരിക്കാന്‍ ഉമ്മ വരാന്തയില്‍ തന്നെ കാണും.  കുളി നീണ്ടുപോയാല്‍ പനി പിടിക്കുമെടാ എന്നോര്‍മിപ്പിക്കാനും.  

കുളി കഴിഞ്ഞു അടുക്കളയിലേക്കു പോയാല്‍ ചൂട് ചായ കുടിക്കാം.  കൂടെ പലപ്പോഴും ഒറ്റയപ്പവും.  അരിമാവും തേങ്ങയും ശര്‍ക്കരയും പിന്നെ കുറെ സ്‌നേഹവും ഇട്ടു ചുട്ടെടുക്കുന്നതാണ് ഒറ്റയപ്പം. സന്ധ്യാനേരത്തു   വെളിയില്‍ പെയ്യുന്ന ചാറ്റല്‍മഴയും നോക്കി ചായയും ഒറ്റയപ്പവും കഴിക്കുമ്പോള്‍ കിട്ടുന്ന സുഖം വേറെവിടെയും കിട്ടാന്‍ സാധ്യതയില്ല. അപ്പോള്‍ അന്തരീക്ഷത്തില്‍ മഗ്‌രിബ് ബാങ്ക് മുഴങ്ങും, മഴയോടൊപ്പം ചേര്‍ന്ന് അതും പെയ്തു തുടങ്ങും.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

സതീഷ് ആറ്റൂര്‍:  ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!

അഞ്ജു ഒ.കെ: മഴ പെണ്ണാണോ?

അമല്‍ പത്രോസ് : മഴയ്ക്ക് ഒരു ചുവന്ന പൊട്ട്

ഹസീന ടി: ചോരുന്ന കൂരയോട് മഴ ചെയ്യുന്നത്

സി സന്തോഷ് കുമാര്‍: മഴത്തീവണ്ടിയില്‍ യാത്രപോയിട്ടുണ്ടോ?​

click me!