ആ മഴ ഇനിയും തോര്‍ന്നിട്ടില്ല അമല്‍ പത്രോസ് എഴുതുന്നു 

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.



എനിക്കെന്നും വേനലാണ്. മഴക്കാലം പൊള്ളിക്കുന്ന വേനലായി കടന്നുവരുന്നത് എന്റെ ഓര്‍മ്മകളിലും.അതുകൊണ്ട് മഴയോര്‍മ്മകള്‍ ഒരിക്കലും മരവിക്കാറില്ല, ഒരിക്കലും കെടാത്ത കനലുപോലെ അതിങ്ങനെ പെയ്തിറങ്ങും.

പതിവുപോലെ സ്‌കൂള്‍ വിട്ട്, എന്റെ കുഞ്ഞിക്കുടയുമായി അമ്മയുടെ കൈ വിടുവിച്ച്, വെള്ളത്തില്‍ തുള്ളിക്കളിച്ച് വീട്ടിലേക്ക് വീട്ടിലേക്ക് പോകുന്ന സമയം, ഒന്നാം മൈല്‍ കുറ്റിക്ക് അടുത്ത് വെച്ചാണ് അവളെ ഞാന്‍ കണ്ടത്. ഞാന്‍ തുള്ളി തെറിപ്പിച്ച വെള്ളം വീണത് അവളുടെ കടലാസ് വള്ളങ്ങളിലേക്കായിരുന്നു. മുഖം തിരിച്ച് എന്നെ നോക്കി.കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു ,ചിണുങ്ങിക്കരഞ്ഞു കൊണ്ട് അവള്‍ എങ്ങോട്ടോ ഓടി മറഞ്ഞു. ആ കണ്ണുനീരായിരുന്നു എന്റെ പിന്നീടുള്ള മഴക്കാലങ്ങളെല്ലാം കൊടും വേനലാക്കിയത്. 

ഒരു നാടോടി പെണ്‍കുട്ടി എന്നായിരുന്നു അവളെ പറ്റി അറിഞ്ഞ ഒരേ ഒരു കാര്യം. അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള പ്രായം അന്നില്ലാതിരുന്നത് കൊണ്ടും മനസ്സ് നിറയെ ആ കണ്ണുനീരും ,പിന്നെ അവള്‍ ഒഴുക്കി വിട്ട വര്‍ണകടലാസ് തോണികളും മാത്രമായിരുന്നത് കൊണ്ടും എനിക്കൊരു അത്ഭുതമായി അവള് നിന്നു. 

പിറ്റേന്നും ഞാന്‍ സ്‌കൂളില്‍ പോയി തിരിച്ച് വരുമ്പോള്‍ അവളെ ഒന്നാം മൈല്‍ കുറ്റിയ്ക്കടുത്ത് വീണ്ടും കണ്ടു കൈ നിറയെ തോണികളുമായി.ഇത്തവണ അവളുടെ തോണികളില്‍ വെള്ളം നനയ്ക്കാതെ മാറി നടന്നപ്പോള്‍ എന്നെ നോക്കി അവള്‍ ചിരിച്ചു.ഓരോ ദിവസം കഴിഞ്ഞപ്പോഴും എനിക്ക് വഴി നീളെ കൂട്ടായി അവളുടെ തോണികളും പിന്നെ പുഞ്ചിരിയും ഉണ്ടായിരുന്നു. എന്നെയും കൂടെ കൂട്ടാമോ എന്നുള്ള എന്റെ ചോദ്യമായിരുന്നു ,ഞങ്ങളുടെ പ്രണയത്തിന് തുടക്കമിട്ടത്.

ഞാനും അവളും അന്നുമുതല്‍ മഴയെ പ്രണയിച്ചു. കടലാസ് തോണികള്‍ ഞങ്ങള്‍ക്കും മഴക്കുമിടയില്‍ ദൂത് പോയി. അതുകൊണ്ടാവും മഴയും തകര്‍ത്തു പെയ്തു. ഒരു മഴക്കാലത്തിന്റെ അവസാനം അവള്‍ മൈല്‍ക്കുറ്റിയുടെ നെറ്റിയില്‍ എഴുതിയിട്ടു 'മഴയ്ക്ക് ഒരു പൊട്ടു കുത്തണം'. അന്ന് പതിവിനു വിപരീതമായി മൈല്‍കുറ്റിയില്‍ ചാരിയിരുന്നു കുറേ നേരം എന്തൊക്കെയോ സംസാരിച്ചു. എന്താണെന്ന് ഇന്നും എനിക്കോര്‍മ്മയില്ല. 

ഒരു കാറ്റ് വീശിയതും ഞങ്ങടെ തോണികള്‍ റോഡിലേക്ക് പറന്നു പൊങ്ങിയതും എന്റെ മഴപ്പെണ്ണ് അതിനു പുറകെ ഓടിയതും കണ്‍മുന്നിലുണ്ട്. പാഞ്ഞു വന്നൊരു വണ്ടി അവിടെ ചവിട്ടി നിര്‍ത്തി... എന്റെ മഴപ്പെണ്ണ് ഒരു മാലാഖയെ പോലെ പറന്നുപോകുന്നത് ഞാന്‍ കണ്ടു. 

ഒരു തുള്ളി രക്തം ഒന്നാം മൈല്‍ കുറ്റിയില്‍ വീണു.മഴയ്ക്ക് ഒരു ചുവന്ന പൊട്ട് കുത്തി എന്റ്റെ അരികില്‍ നിന്ന് അവള്‍ പറന്നുപോയി. പിന്നെയും അവളെ തിരക്കുമ്പോള്‍ അമ്മ പറയും അവള്‍ മഴയുടെ നാട്ടിലാണെന്ന്. ഇന്നും മഴ കോലം കെട്ടിയാടുന്ന സന്ധ്യകളില്‍ ഞാന്‍ മൈല്‍ക്കുറ്റിയില്‍ ചെന്നിരുന്ന് അവളോട് വിശേഷം തിരക്കാറുണ്ട് ഞാന്‍ കാണാത്ത മഴ നാടിന്റെ വിശേഷം...

ഒടുവില്‍ ഓര്‍മകളുടെ ഒരു കടലാസ് വഞ്ചിയില്‍ ഞാനും തുഴഞ്ഞു നീങ്ങും.....ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാനോര്‍ക്കാറുണ്ട് എന്താണ് അന്നവള്‍ എന്നോട് പറഞ്ഞതെന്ന്.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

സതീഷ് ആറ്റൂര്‍: ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!

അഞ്ജു ഒ.കെ: മഴ പെണ്ണാണോ?