Asianet News MalayalamAsianet News Malayalam

ചോരുന്ന കൂരയോട് മഴ ചെയ്യുന്നത്

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ഹസീന ടി എഴുതുന്നു
rain notes Hazeena T
Author
First Published Jul 23, 2018, 6:57 PM IST

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes Hazeena T

രാത്രിയുടെ ഇരുണ്ട പുതപ്പില്‍ സുഖനിദ്രയിലായിരിക്കും വീട്ടിലെല്ലാവരും. പ്രതീക്ഷിക്കാതെയെത്തുന്ന മഴ ഓടിന്റെ വിടവുകളിലൂടെ ഊര്‍ന്നിറങ്ങി പുതപ്പിലേക്ക് വീണു തുടങ്ങും. നനവു ശരീരത്തിലേക്ക് പടരുമ്പോഴും ഉറക്കം വിട്ടെണീക്കാന്‍ മടിച്ചിങ്ങനെ കിടക്കും. ചെന്ന് പാത്രമെടുക്ക് എന്ന വാപ്പാടെ വിളി വരുന്നതു വരെ നനഞ്ഞൊട്ടിയ പുതപ്പില്‍ പാതിയുറക്കം തുടരും. 

വിളി വന്നാല്‍ പിന്നെ വീടാകെ എഴുനേല്‍ക്കും. മഴ കനക്കുമ്പോള്‍ അടുക്കളയിലെ പാത്രങ്ങളൊക്കെ വീടാകെ നിറഞ്ഞിരിക്കും. പൊട്ടിയ ഓടിന്റെ സ്ഥാനങ്ങള്‍ കൃത്യമായി നിശ്ചയമുണ്ടായിരുന്നാലും എണ്ണം തെറ്റിച്ച് എവിടെയെങ്കിലുമൊക്കെ ചോര്‍ന്നൊലിക്കും. അതു കണ്ടെത്തുമ്പോഴേക്കും കുറേ പുസ്തകങ്ങളും തുണികളും നനഞ്ഞിട്ടുണ്ടാവും. ഇനി അതൊക്കെ എങ്ങനെ ഉണക്കുമെന്ന്് ശങ്കിച്ചു നില്‍ക്കാനൊന്നും സമയമുണ്ടാവില്ല. ചോരലിന്റെ ശക്തിക്കനുസരിച്ചുള്ള പാത്രം എടുക്കാനോടണം. 

മുന്‍വശത്തെ റൂമിലെ ഓടിന്റെ പൊട്ടല്‍ ഒരല്‍്പം വലുതായതു കൊണ്ട് വേണ്ടി വന്നാല്‍ കട്ടില്‍ മറിച്ചു വയ്ക്കണം. ഇതൊക്കെയെന്തെന്ന മട്ടില്‍ പുറത്ത് മഴയിങ്ങനെ തകര്‍ക്കുമ്പോള്‍ നനവില്ലാത്തൊരിടത്തേക്ക് എല്ലാവരും കൂടിയിരിക്കും. മഴ കുറയാന്‍ നല്ലോണം പ്രാര്‍ത്ഥിക്കാന്‍ ഉമ്മൂമ്മ ഇടയ്ക്ക് പറയും. മഴ തീരുമ്പോള്‍, പാത്രങ്ങളൊക്കെ വെള്ളം കളഞ്ഞ് വൃത്തിയാക്കി നനഞ്ഞ ഇടങ്ങളൊക്കെ തുടച്ച് പകുതി നനഞ്ഞ പുതപ്പിനുള്ളിലേക്ക് വലിയും. 

മഴക്കാലം ഉമ്മാക്ക് പത്തിരട്ടി ജോലിക്കൂടുതലിന്റെ കാലം കൂടിയാണ്. മഴയിടവേളകളില്‍ കിണറ്റില്‍ നിന്ന് വെള്ളമെടുത്തു വയ്ക്കണം, തുണി അലക്കണം, ഉണങ്ങാത്ത തുണികള്‍ പുറത്തു കൊണ്ടിടണം, വീട്ടിലെവിടെയെങ്കിലും വെള്ളം തങ്ങിനില്‍കുന്നുണ്ടേല്‍ തുടച്ചു വൃത്തിയാക്കണം. ഇതിനിടയില്‍ മഴ പെയ്യുമ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പാതിയില്‍ നിര്‍ത്തി പാത്രങ്ങളൊക്കെ കൃത്യസ്ഥാനത്തുണ്ടോയെന്ന് നോക്കണം. 

കുട്ടിക്കാലത്തെ മഴയെ എത്ര കാവ്യാത്മകമായി എഴുതാന്‍ ശ്രമിച്ചാലും അത് പിറ്റേ ദിവസം സ്‌കൂളിലേക്കിട്ടു പോയ പകുതിയുണങ്ങിയ, പകുതി ഉണക്കിയെടുത്ത നീല പാവാട മാത്രമായി പോകുന്നു. പാത്രങ്ങള്‍ക്കോടിയ തിരക്കില്‍ വെള്ളം വീണു കുതിരുന്നുണ്ടെന്ന് അറിയാതെ പോയ ഉണക്കിവച്ചിരുന്ന എന്റെ കുട്ടിപാവാട. മഴ പുറത്തും അകത്തും പെയ്യുന്നവരുടെയൊക്കെ മഴയോര്‍മ്മകള്‍ ആ പാവാട പോലെയാണ്. വെയില്‍ കാണാന്‍ കൊതിച്ച്, മഴയെ പഴിച്ച്, കറുത്ത കരിമ്പന്‍ പുള്ളിക്കുത്തുകള്‍ വീണ്.

മഴ ആനയാണെന്ന് പലരും എഴുതുന്നത് വായിക്കുമ്പോഴും എനിക്കന്നുമിന്നും മഴയെന്നത് എന്റെ ചോര്‍ന്നൊലിച്ചിരുന്ന കൂരക്കീഴിലെ പുതപ്പിലേക്ക് പടരുന്ന തണുപ്പും, നനഞ്ഞൊട്ടിപ്പോയ പേജുകളില്‍ മഷി പടര്‍ന്നതുകാരണം വീണ്ടും പകര്‍ത്തി എഴുതേണ്ടി വന്ന നോട്ടുകളും, കണ്ണുതുറക്കാനാകാത്ത ഉറക്കം വിട്ടും ചാടി എഴുന്നേല്‍കേണ്ടി വന്ന രാത്രികളുമാണ്.

 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം  ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍  ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് :  ആ കടലാസ് തോണികള്‍  വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ  മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍  ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ  പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച്  കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

സതീഷ് ആറ്റൂര്‍:  ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!

അഞ്ജു ഒ.കെ: മഴ പെണ്ണാണോ?

അമല്‍ പത്രോസ് : മഴയ്ക്ക് ഒരു ചുവന്ന പൊട്ട്
 

Follow Us:
Download App:
  • android
  • ios