ആ മഴ ഇനിയും തോര്‍ന്നിട്ടില്ല അഞ്ജു ഒ.കെ എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


'ഇന്നലെ നിന്റെ ഒരു കരച്ചില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു'

'എന്തേ?'

'അല്ല ,ഇടിവെട്ടി മിന്നല്‍ അകത്തോട്ടു കേറി വന്നപ്പോ വാതില്‍ തുറക്ക് എന്നു കരഞ്ഞോണ്ട് നീ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു .നീ അറിഞ്ഞില്ലേ മഴ പെയ്തത്?' 

'അറിഞ്ഞു. ഞാന്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു'

'ങേ ? കൊള്ളാലോ! ഒരുപാട് മാറിപ്പോയി നീ'

ശരിയാണ്, ഒരുപാട് മാറിപ്പോയിരിക്കുന്നു. ഓരോ മഴക്കാലവും കാണുന്നത് പുതിയ എന്നെയാണ്. ഇറയത്ത് ചാരു കസേരയില്‍ അച്ഛാച്ഛന്റെ നെഞ്ചില്‍ കിടന്നു മിന്നല്‍ വെളിച്ചം കണ്ട് പൊട്ടിച്ചിരിച്ചിരുന്ന ഒരു വയസ്സുകാരിയില്‍ നിന്ന് അതേ ചാരു കസേരയില്‍ ഒറ്റക്ക് നിശ്ശബ്ദം മഴ നോക്കുന്ന ഇരുപത്തിയാറുകാരിയിലേക്കുള്ള ദൂരം എത്രയാണ്?

'തീ കാഞ്ഞാല്‍ മെയ് കായും 
മെയ് കാഞ്ഞാല്‍ അസ്ഥി കായും '
എന്ന് ഈണത്തില്‍ പാടി അടുപ്പിന്റെ ചൂടുപറ്റാന്‍ പോയിരുന്ന സ്‌കൂള്‍കുട്ടിയെ ഓടിച്ചു വിട്ടിരുന്ന അമ്മൂമ്മ പടിയിറങ്ങിപ്പോയത് മഴയുടെ കയ്യുംപിടിച്ചായിരുന്നു. അന്ന് പുറത്തു മാത്രമല്ല ,അകത്തും തോരാമഴയായിരുന്നു. 

'ആകാശഗംഗ' കണ്ടു വന്ന രാത്രി തറവാടിന്റെ മുകല്‍നിലയിലെ നിറയെ ജനാലകളുള്ള മുറിയില്‍ ഒറ്റക്ക് കിടക്കുമ്പോള്‍ ഇടിയും മിന്നലുമായി വന്നു പേടിപ്പിച്ചു കരയിച്ചു അമ്മയുടെ അടുത്തേക്കോടിച്ച അവളെ എങ്ങനെ മറക്കാനാണ്? ഇടിവെട്ടുമ്പോള്‍ വാതിലിന് മുട്ട് അന്നവിടെ തുടങ്ങിയതാണ്. 

വെളുത്ത പാന്റ് മുഴുവന്‍ ചെളി തെറിച്ച പാടുകളുമായി ബെല്ലടിക്കാറാവുമ്പോ സ്‌കൂളിലേക്കോടി നനഞ്ഞു കുളിച്ച് ശ്വാസം കിട്ടാതെ ക്ലാസ്സിന്റെ വാതുക്കല്‍ എത്തി കിതച്ച നേരങ്ങളില്‍ അവളോട് ദേഷ്യമായിരുന്നു.എന്നാല്‍ തിരിച്ചു അതേവഴിയിലെ ഓരോ മഴച്ചാലും ചവിട്ടി വെള്ളം തെറിപ്പിച്ചു നടന്ന വൈകുന്നേരങ്ങളില്‍ ആ ദേഷ്യമെല്ലാം വെള്ളത്തോടൊപ്പം ഒലിച്ചു പോയിരുന്നു. അല്ലെങ്കില്‍ത്തന്നെ മഴയോട് എത്ര നേരം ദേഷ്യപ്പെടാനാണ്?

പ്രണയം പൊട്ടിച്ച വൈകുന്നേരം ഹോസ്റ്റല്‍ ടെറസ്സിന്റെ മൂലയില്‍ കൂനിക്കൂടിയിരിക്കുമ്പോള്‍ തകര്‍ത്തു പെയ്യുന്ന മഴയോട് നന്ദിയായിരുന്നു പറഞ്ഞത്. അതുവരെ അടക്കി വെച്ചതൊക്കെ ഏറ്റവും ഉറക്കെ തുറന്നു വിടാന്‍ അന്നെനിക്ക് സൗകര്യം ചെയ്തു തന്നതിന്. കരഞ്ഞുതീര്‍ത്തതത്രയും പ്രിയപ്പെട്ടവരുടെ കാതുകളില്‍ എത്താതെ പിന്നീടങ്ങോട്ട് കാത്തതും അവളായിരുന്നു. പിന്നെയുള്ള മൂന്നു മഴക്കാലങ്ങള്‍ കണ്ടത് കണ്ണില്‍ മഴയുള്ള, തൊട്ടാല്‍ പെയ്യുന്ന, അവളുടെ തന്നെ പ്രതിബിംബത്തെയായിരുന്നു.

പുതിയ പ്രണയത്തിന്റെ വരവറിയിച്ചതും അവള്‍ തന്നെ. മൈസൂരിലെ ഒരു മഴരാത്രിയില്‍ തോരാതെ സംസാരിച്ചു ഒടുവിലൊന്നും പറയാതെ അവളെ നോക്കിയിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മറന്നുവെച്ച ഒരു ചിരിയെടുത്തണിഞ്ഞ എന്നെ നോക്കി മഴ ചിരിച്ചു. പോണ്ടിച്ചേരിയിലെ പൊള്ളുന്ന ചൂടിലേക്ക് 'ഇവിടെ മഴയാണ് ജിന്നേ' എന്ന സന്ദേശങ്ങള്‍ ഓഡിയോ ആയും വിഡിയോ ആയും പറന്നു വന്നുകൊണ്ടിരുന്നു. ഉള്ളിലെവിടെയോ ഒരു നനുത്ത മഴ പെയ്തിറങ്ങുന്നത് അറിയുകയായിരുന്നു അപ്പോഴോക്കെയും. ഇനിയൊന്നിച്ചു നടക്കാം എന്നു തീരുമാനിച്ച ദിവസവും കാറിന്റെ ചില്ലുകളില്‍ തട്ടി അവള്‍ തന്റെ സാന്നിധ്യമറിയിച്ചു. 

എന്തുകൊണ്ടാവാം മഴ എനിക്ക് അവള്‍ ആവുന്നത് ? 

ജീവിതത്തിന്റെ ഓരോ അവസ്ഥയിലും വിടാതെ കൂട്ടു വന്നതുകൊണ്ടാവുമോ? അല്ലെങ്കിലും ഇത്രമാത്രം ഭാവങ്ങളില്‍ നിറഞ്ഞു പെയ്യാന്‍ 'അവള്‍'ക്കല്ലേ പറ്റൂ! ഇനി പ്രണയത്തിന്റെ കൈ പിടിക്കുന്ന നാളിലും അനുഗ്രഹിച്ചയക്കാന്‍ അവള്‍ ഓടിയെത്തുമായിരിക്കും, അല്ലെ ? ആ പുതിയ എന്നെക്കാണാന്‍ അവള്‍ വരാതിരുന്നാലെങ്ങാനെയാണ്?

ഈ ചാരു കസേരയില്‍ അവളെ നോക്കി ആവശ്യപ്പെടാനുള്ളതും അതു തന്നെയാണ്

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു

ശരത്ത് എം വി: പറയാതെ പോയൊരു പ്രണയം; പെയ്യാതെ പോയ മഴ!

രോഷ്‌ന ആര്‍ എസ്: ആലിംഗനത്തിന്റെ ജലഭാഷ!

നിച്ചൂസ് അരിഞ്ചിറ: ചാപ്പപ്പുരയിലെ മഴക്കാലങ്ങള്‍

ശരണ്യ മുകുന്ദന്‍: വയല്‍ പുഴയാവുംവിധം

ഗീതാ സൂര്യന്‍​: മഴയില്‍ നടക്കുമ്പോള്‍ ഞാനുമിപ്പോള്‍ കരയും​

റീന പി ടി: മഴയെടുത്ത ഒറ്റച്ചെരിപ്പ്

ഫസീല മൊയ്തു: ആ മഴ ഉമ്മയുടെ കണ്ണീരായിരുന്നു!

മനു ശങ്കര്‍ പാതാമ്പുഴ: കഞ്ഞിക്കലവും മണ്‍ചട്ടികളും കൊണ്ട് മഴയെ തടഞ്ഞു, അമ്മ!​

ഫൈസല്‍ സറീനാസ്: ഫോണിലൊരു മഴ!

ഫാത്തിമ വഹീദ അഞ്ചിലത്ത് : ആ കടലാസ് തോണികള്‍ വീണ്ടും എന്നെ അഞ്ചു വയസ്സുകാരിയാക്കുന്നു​

ഉമൈമ ഉമ്മര്‍: ഉരുള്‍പ്പൊട്ടിയ മണ്ണിലൊരുവള്‍ മഴ അറിയുന്നു!

ശംഷാദ് എം ടി കെ: മഴ എന്നാല്‍ ഉമ്മ തന്നെ!

സാനിയോ: മഴപ്പേടികള്‍ക്ക് ഒരാമുഖം​

നിജു ആന്‍ ഫിലിപ്പ് : മീന്‍രുചിയുള്ള മഴക്കാലങ്ങള്‍​

മാഹിറ മജീദ്: മഴയെന്ന് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അവള്‍ മാത്രമേയുള്ളൂ, ആ കുടയും...

ശംസീര്‍ ചാത്തോത്ത്: ക്രിക്കറ്റ് മുടക്കുന്ന ദുഷ്ടന്‍ മഴ!

അനാമിക സജീവ്‌ : വീട്ടിലെത്തുമ്പോള്‍ ഒരു വടി കാത്തുനില്‍പ്പുണ്ടായിരുന്നു!

രാരിമ എസ്: അന്നേരം എല്ലാ കണ്ണീരും പെയ്തുതോര്‍ന്നു

ജയ ശ്രീരാഗം: മഴയിലൂടെ നടന്നുമറയുന്നു, അച്ഛന്‍!​​

രേഷ്മ മകേഷ് : പിഞ്ഞിപ്പോയൊരു ഒരു മഴയുറക്കം!

ശിശിര : പെരുമഴയത്ത്, വിജനമായ വഴിയില്‍ ഒരു പെണ്‍കുട്ടി

പ്രശാന്ത് നായര്‍ തിക്കോടി: ഭൂമിയില്‍ ഏറ്റവും മനോഹരമായ പുലരിയുടെ തലേന്ന്

മന്‍സൂര്‍ പെരിന്തല്‍മണ്ണ: മഴയുടെ മലപ്പുറം താളം!

റിജാം റാവുത്തര്‍: മറ്റൊന്നും പോലെയല്ല ഈ മഴമേളം!​

ഷഫീന ഷെഫി: മഴ മണക്കുന്ന വീട്!

തസ്ലീം കൂടരഞ്ഞി: മഴ നനയാന്‍ കൊതിച്ച് കുട തുറക്കാത്തൊരു കുട്ടി​

ജോബിന്‍ ജോസഫ് കുളപ്പുരക്കല്‍: ആ മഴ ഞങ്ങളെയും കൊണ്ടുപോയേനെ...

രണ്‍ജിത്ത് മോഹന്‍: മരണമെത്തുന്ന കര്‍ക്കടകപ്പകലുകള്‍!

ശ്രുതി രാജന്‍: ആ പുകച്ചുരുളുകള്‍ പ്രണയത്തിന്‍േറതു കൂടിയായിരുന്നു!​

ഷോബിന്‍ സെബാസ്റ്റ്യൻ: പാലാക്കാര്‍ക്ക് മഴ മറ്റ് ചിലതാണ്!

ഷീബാ വിലാസിനി: കര വെറും കാഴ്ചക്കാരിയാവുന്ന നേരങ്ങള്‍

മേഘ രാധാകൃഷ്ണന്‍: മഴക്കോട്ടിടാത്ത കുട്ടി

റോസ്ന റോയി'അത് പ്രേമലേഖനമല്ലാര്‍ന്നു സാറേ..'

ലിസ് ലോന: സ്വപ്നമല്ല, മുറിമുഴുവന്‍ വെള്ളം ഒലിച്ചിറങ്ങുകയാണ്!​

സതീഷ് ആറ്റൂര്‍: ഓഫീസില്‍ കുടുങ്ങിയ രണ്ടുപേര്‍!