
ഉപയോഗിച്ചാല്‍ ഉടന്‍ വെളുക്കും; ഫേസ് വൈറ്റനിങ് ക്രീമിലെ മെര്‍ക്കുറി
ലോകത്തെ വന്‍കിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ടെമു, ടിക്ടോക് ഷോപ്പ് എന്നിവയിലൂടെ നിരോധിക്കപ്പെട്ടതും മാരക വിഷാംശമുള്ളതുമായ മെര്‍ക്കുറി അടങ്ങിയ ഇരുപതിലേറെ ചര്‍മ്മം വെളുപ്പിക്കുന്ന ക്രീമുകളും സോപ്പുകളും ഇപ്പോഴും വില്‍പനയ്ക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, യുഎഇ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ഇ-കൊമേഴ്സ് വിപണികളിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരസ്യമായി വില്‍ക്കപ്പെടുന്നത്.