10:41 PM (IST) Aug 14

Asianet News Live ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, ഭാര്യയും ഭർത്താവും തട്ടിയത് 87 ലക്ഷം രൂപ; പ്രതികൾ പിടിയിൽ

മതിലകം പുതിയ കാവില്‍ 'എസ്.ആര്‍.ഗോള്‍ഡ്' എന്ന പേരില്‍ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

Read Full Story
10:27 PM (IST) Aug 14

Asianet News Live മഞ്ചൽകെട്ടി കിടത്തി ആശുപത്രിയിൽ എത്തിച്ചു, ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര

ഇടമലക്കുടിയിൽ രോഗിയുമായി വീണ്ടും ദുരിത യാത്ര. മഞ്ചൽകെട്ടി കിടത്തി രോഗിയെ ആശുപത്രിയിൽ എത്തിച്ചു

Read Full Story
09:51 PM (IST) Aug 14

Asianet News Live എസ്എച്ച്ഒ ട്രാൻസ്ഫർ പട്ടികയിൽ അന്തിമ തീരുമാനമായില്ല, ചില നിയമനങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്ന് ആഭ്യന്തരവകുപ്പ്; പുതിയ ഉത്തരവ് വൈകാതെ പുറത്തിറങ്ങും

സംസ്ഥാനത്തെ എസ്എച്ച്ഒമാരുടെ സ്ഥലംമാറ്റ പട്ടികയിൽ അന്തിമ തീരുമാനമായില്ല. ചില നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് ആഭ്യന്തരവകുപ്പിൽ നിന്നും പുറത്തുവരുന്ന വിവരം

Read Full Story
09:48 PM (IST) Aug 14

Asianet News Live കേരള ഫ്ലഡ‍് റെസിലിയൻസ് ഇനിഷ്യേറ്റീവ്, സംസ്ഥാനത്ത് പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, സമഗ്ര രൂപരേഖ ഐഐടി സംഘം സര്‍ക്കാരിന് കൈമാറി

പുഴകൾ, തടാകങ്ങൾ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്നത് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്ന് ഐഐടി റൂർക്കി, ഐഐടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിൽ നിന്നുളള വിദഗ്ധ സംഘം നിർദേശിച്ചു.

Read Full Story
09:23 PM (IST) Aug 14

Asianet News Live കാലടി വിസിക്കെതിരായ കയ്യേറ്റം; ശക്തമായി അപലപിച്ച് ​ഗവർണർ‌, മുഖ്യമന്ത്രിയോട് കർശന നടപടി ആവശ്യപ്പെട്ടു

വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികൾക്കെതിരെ ഇതുവരെ കേസ് എടുക്കാത്തതും ചൂണ്ടിക്കാട്ടുന്നു. കേരളത്തെ കുറിച്ച് സംഭവം മോശം പ്രതിച്ഛായ ഉണ്ടാക്കുന്നുവെന്നും വിസിമാർ വ്യക്തമാക്കി.

Read Full Story
09:02 PM (IST) Aug 14

Asianet News Live പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ് - അർജുൻ ആയങ്കി റിമാൻഡിൽ, പൊലീസ് തിങ്കളാഴ്ച കസ്റ്റഡ‍ി അപേക്ഷ നൽകും

അർജുൻ ആയങ്കിയെ കോതമം​ഗലത്ത് എത്തിച്ചിരിക്കുകയാണ്. കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കി.

Read Full Story
08:47 PM (IST) Aug 14

Asianet News Live പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ചു, യുവാവ് പിടിയിൽ

പള്ളിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു

Read Full Story
07:33 PM (IST) Aug 14

Asianet News Live ഭാര്യയെ നിരന്തരം സംശയം, ക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ

സംശയത്തിന്‍റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

Read Full Story
07:28 PM (IST) Aug 14

Asianet News Live രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം, വികസിത ഭാരത നിർമാണത്തിൽ നാം മുന്നേറുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു

രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു.

Read Full Story
06:52 PM (IST) Aug 14

Asianet News Live അമ്മ കൂടെയില്ല, അച്ഛന്‍റെ കാർക്കശ്യം സഹിക്കാൻ വയ്യാതെ മകൻ ചെയ്തത് കടുംകൈ; അച്ഛനെ കൊലപ്പെടുത്തി ജീവനൊടുക്കി

ഉത്തർപ്രദേശിലെ നോയിഡയിൽ ഉറങ്ങിക്കിടന്ന പിതാവിനെ കൊലപ്പെടുത്തിയ ശേഷം പതിനാറുകാരൻ മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Read Full Story
06:48 PM (IST) Aug 14

Asianet News Live സിന്ധു നദീജല കരാർ മരവിപ്പിച്ചത് പിൻവലിക്കില്ല, എഫ്‍സിആർഎയിൽ അമേരിക്കൻ സമ്മർദ്ദ റിപ്പോർട്ടുകൾ തള്ളി; മെലോണി വിവാദത്തിൽ രാഹുലിന് നേരിട്ട് മറുപടിയില്ല

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. എഫ്‌സിആർഎ നിയമഭേദഗതിയിൽ അമേരിക്കൻ സമ്മർദ്ദമുണ്ടെന്ന വാർത്തകളും തള്ളിക്കളഞ്ഞു

Read Full Story
06:44 PM (IST) Aug 14

Asianet News Live സ്കൂളുകളിൽ വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ‌ ദേശീയ​ഗാനം മതി; നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കുലർ തിരുത്തിയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് പുറമെ സ്കൂളുകളിലും വന്ദേമാതരം പാടില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലറിൽ ദേശീയഗാനം പാടാനാണ് നിർദ്ദേശം.

Read Full Story
06:34 PM (IST) Aug 14

Asianet News Live കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ തള്ളി ഉന്നതവിദ്യാഭ്യാസ മന്ത്രി, ആ‌ർഎസ്എസിന്‍റെ നാവായി റോജി എം ജോൺ മാറിയെന്ന് എസ്എഫ്ഐ

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ തള്ളി. മന്ത്രി ആർഎസ്എസ്സിന്‍റെ നാവായി മാറിയെന്ന് എസ്എഫ്ഐ. സമരത്തിൽ, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് വിസി സിസ തോമസും ആരോപിച്ചു

Read Full Story
06:22 PM (IST) Aug 14

Asianet News Live മല്ലികാർജുൻ ഖാർഗെക്കെതിരെ നടന്നത് ജാതീയ അധിക്ഷേപം, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെസി വേണുഗോപാൽ; രാഹുലിന്‍റെ ആലിംഗന വിവാദത്തിലും മറുപടി

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ നടന്നത് ജാതീയ അധിക്ഷേപമാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെസി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ ആലിംഗന വിവാദം, പ്രധാനമന്ത്രിയുടെ നയതന്ത്ര ശൈലിയെ പരിഹസിച്ചതാണെന്നും ആരെയും അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു

Read Full Story
06:11 PM (IST) Aug 14

Asianet News Live ഡോ. ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും, കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുത്തു

ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം നൽകിയ പട്ടികയിൽ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം

Read Full Story
06:00 PM (IST) Aug 14

Asianet News Live താമസിച്ചിരുന്നത് വാടകവീട്ടിൽ, രണ്ട് കുഞ്ഞുങ്ങൾ; ഭർത്താവിന്‍റെ റൈഫിൾ ഉപയോഗിച്ച് ഭാര്യ ജീവനൊടുക്കി

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ സിവിൽ പൊലീസ് കോൺസ്റ്റബിളിന്‍റെ ഭാര്യ ഭർത്താവിന്‍റെ ഔദ്യോഗിക റൈഫിൾ ഉപയോഗിച്ച് വെടിവച്ച് മരിച്ചു

Read Full Story
05:36 PM (IST) Aug 14

Asianet News Live കേരളത്തിലെ ഏറ്റവും വലിയ ഓണപ്പൂപ്പാടം കഞ്ഞിക്കുഴിയിൽ സജ്ജം; ജില്ലാ കളക്ടർ നാളെ ഉദ്ഘാടനം ചെയ്യും

ഓണാഘോഷങ്ങളെ വരവേൽക്കാൻ പൂക്കളുടെ മഹാവസന്തമൊരുക്കി കഞ്ഞിക്കുഴി

Read Full Story
05:33 PM (IST) Aug 14

Asianet News Live അധിക ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി കെസി വേണുഗോപാൽ

ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ സി വേണുഗോപാൽ എം പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. ദില്ലി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 23, 24 തീയതികളിൽ അധിക സർവീസുകൾ വേണമെന്നാണ് ആവശ്യം

Read Full Story
05:29 PM (IST) Aug 14

Asianet News Live കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയിൽ കരുത്തായി കരസേന; 16 മെഡലുകൾ സ്വന്തമാക്കി സൈനിക താരങ്ങൾ

രാജ്യത്തിനായി നേടിയ ആകെ 39 മെഡലുകളിൽ 16 എണ്ണവും സ്വന്തമാക്കിയത് വെറും 15 പേരടങ്ങുന്ന ആർമി കായിക സംഘമാണ്. ഇന്ത്യ നേടിയ ആകെ 13 സ്വർണമെഡലുകളിൽ എട്ടും സൈനിക താരങ്ങളുടെ വകയായിരുന്നു.

Read Full Story
05:16 PM (IST) Aug 14

Asianet News Live മല്ലികാർജുൻ ഖർഗെയുടെ പരാതി തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, പ്രതിഷേധിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ധാമി; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

മല്ലികാർജുൻ ഖർഗെ താൻ ദളിതനായതുകൊണ്ട് വേദി ശുദ്ധീകരിച്ചെന്ന പരാതി ഉന്നയിച്ചപ്പോൾ, അതിനെ തള്ളി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. പ്രതിഷേധിച്ച സംഘടനക്ക് ബിജെപിയുമായി ബന്ധമില്ലെന്നും ഖർഗെ ഇരവാദം ഉന്നയിക്കുകയാണെന്നും ധാമി ആരോപിച്ചു

Read Full Story