11:37 PM (IST) Jun 13

Malayalam News Live : കേരളത്തിലെ വിസിമാർ കൂട്ടത്തോടെ! ആർഎസ്എസ് മേധാവിയുടെ 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാല വിസിമാർ പങ്കെടുത്തു

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ 'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാരുടെ ഈ നടപടി വലിയ വിവാദമായിട്ടുണ്ട്

Read Full Story
11:13 PM (IST) Jun 13

Malayalam News Live : മലയിടംതുരുത്തിൽ ആശ്വാസം, ഫോർമുല അംഗീകരിച്ച് ഇരുവിഭാഗവും, ദളിത് കുടുംബങ്ങളെ കുടിയിറക്കില്ല, പുതിയ വീട് വെച്ച് നൽകുമെന്ന് മന്ത്രി; സമരം അവസാനിപ്പിച്ചു

മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് സർക്കാർ ഇടപെടലിലൂടെ പരിഹാരമായി. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, കുടുംബങ്ങളെ കുടിയിറക്കില്ലെന്നും അതേ സ്ഥലത്ത് സർക്കാർ പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്നും ധാരണയായി

Read Full Story
10:28 PM (IST) Jun 13

Malayalam News Live : ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് എസ്ഐ ഉൾപ്പെടെയുള്ളവരുടെ മദ്യപാനം, മിന്നല്‍ പരിശോധനയില്‍ കുടുങ്ങി; സംഭവം ചേലക്കര സ്റ്റേഷനില്‍

ചേലക്കര പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി

Read Full Story
10:11 PM (IST) Jun 13

Malayalam News Live : കോളറ ആശയക്കുഴപ്പത്തിൽ സംഭവിച്ചതെന്ത്? വിശദീകരണവുമായി ആരോഗ്യമന്ത്രി; 'പ്രാഥമിക പരിശോധനയിൽ പോസ്റ്റീവായിരുന്നു, പക്ഷേ വിശദ പരിശോധനയിൽ നെഗറ്റീവായി'

പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന വാർത്തയിലെ ആശയക്കുഴപ്പത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി. പ്രാഥമിക പരിശോധനയിൽ പോസിറ്റീവ് ആയതിനാലാണ് വാർത്ത നൽകിയതെന്നും എന്നാൽ വിശദ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഓഫീസ് അറിയിച്ചു

Read Full Story
09:33 PM (IST) Jun 13

Malayalam News Live : 'ആർഎസ്എസും ബിജെപിയും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്, സുഗതനെ പുറത്താക്കണം'; പ്രതിഷേധവുമായി എല്‍ഡിഎഫ്

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധയോഗം വി ജോയ് എം എൽ എ, വി കെ പ്രശാന്ത് എന്നിവർ യോഗത്തില്‍ പങ്കെടുത്തു

Read Full Story
09:32 PM (IST) Jun 13

Malayalam News Live : രാഹുൽ ഗാന്ധിക്കെതിരെ അമർഷം പുകയുന്നു, പാർലമെന്‍റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? പ്രസംഗം പുറത്തുവിട്ടതടക്കം ചോദ്യം ചെയ്ത് നേതാക്കൾ

ഇന്ത്യ സഖ്യ യോഗത്തിൽ പിണറായിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം കോൺഗ്രസ് പുറത്തുവിട്ടതിൽ നേതാക്കൾക്ക് അമർഷം. പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ച രാഹുലിന് പിണറായിയെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന പരാമർശത്തിനെതിരെയും വിമർശനമുണ്ട്

Read Full Story
08:12 PM (IST) Jun 13

Malayalam News Live : നിപക്ക് പിന്നാലെ കോളറയിലും ആശയക്കുഴപ്പം, പാലക്കാട് കോളറ 'സ്ഥിരീകരിച്ചതിൽ' മന്ത്രി ഓഫീസിന് പാളി; സംശയം മാത്രമെന്ന് ഡിഎംഒ, മന്ത്രി ഓഫീസും തിരുത്തി

പാലക്കാട് 2 പേർക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിയിപ്പ് ആശയക്കുഴപ്പത്തിനിടയാക്കി. ഇത് സംശയം മാത്രമാണെന്ന് ഡിഎംഒ വ്യക്തമാക്കിയതോടെ മന്ത്രിയുടെ ഓഫീസും തിരുത്തി. നിപ സ്ഥിരീകരണത്തിലും സമാനമായ ആശയക്കുഴപ്പം നേരത്തെ ഉണ്ടായിരുന്നു

Read Full Story
07:50 PM (IST) Jun 13

Malayalam News Live : റിയാസിൻ്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി, 'ഇന്ന് മാത്രം കൺട്രോൾ റൂമിൽ 30 കോളിന് മറുപടി നൽകി'; നിപ സമ്പർക്ക പട്ടികയിലെ 3 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് നിപ ആശങ്കയിൽ ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളതെന്നും, കൺട്രോൾ റൂം കാര്യക്ഷമമല്ലെന്ന മുഹമ്മദ് റിയാസിൻ്റെ ആരോപണത്തിനും ആരോഗ്യമന്ത്രി കെ മുരളീധരൻ മറുപടി നൽകി

Read Full Story
07:11 PM (IST) Jun 13

Malayalam News Live : 'പാളിയിട്ടില്ല, പാളാതെ പളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല', നിപ പ്രതിരോധത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി

നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി

Read Full Story
07:02 PM (IST) Jun 13

Malayalam News Live : 3 മണിക്കൂർ ചർച്ചയിൽ 9 മിനിറ്റ് മാത്രം പുറത്തവിട്ടതെന്തേ? ബാക്കി എവിടെ? പിണറായിക്കെതിരായ രാഹുലിന്‍റെ ആലിംഗന പരാമർശത്തിനടക്കം മറുപടിയുമായി ബ്രിട്ടാസ്

ഇന്ത്യ മുന്നണി യോഗത്തിലെ 3 മണിക്കൂർ ചർച്ചയിൽ നിന്ന് 9 മിനിറ്റ് മാത്രം പുറത്തുവിട്ടതിനെ ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്തു. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്, മോദിയെ ആലിംഗനം ചെയ്തത് ഓർമ്മിപ്പിച്ച് അദ്ദേഹം മറുപടി നൽകി

Read Full Story
06:30 PM (IST) Jun 13

Malayalam News Live : 'വീണ്ടും ചോർന്നിട്ടില്ല, ഇത് വിശ്വസിക്കരുത്, പ്രചരിക്കുന്നത് വ്യാജ വാർത്ത'; നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന വാർത്തയിൽ അധികൃതർ

ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി അധികൃതർ രംഗത്ത്

Read Full Story
06:25 PM (IST) Jun 13

Malayalam News Live : സത്യങ്ങളെല്ലാം എസ്ഐടിയോട് പറഞ്ഞെന്ന് ഗൺമാൻ അനിൽ കല്ലിയൂർ, ആലപ്പുഴയിലെ 'രക്ഷപ്രവർത്തന' കേസിൽ ചോദ്യം ചെയ്യൽ അവസാനിച്ചു; അറസ്റ്റ് ഇല്ല

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

Read Full Story
06:07 PM (IST) Jun 13

Malayalam News Live : ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ കെകെ ശൈലജ, 'നിപ-കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഡോക്ടർ, ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നു'

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ. റീനയെ സ്ഥലം മാറ്റിയതിനെതിരെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. നിപ, കൊവിഡ് കാലത്ത് മികച്ച പ്രവർത്തനം നടത്തിയ ഡോക്ടറെ ഈ ഘട്ടത്തിൽ മാറ്റരുതായിരുന്നുവെന്ന് ശൈലജ അഭിപ്രായപ്പെട്ടു

Read Full Story
05:46 PM (IST) Jun 13

Malayalam News Live : പൊറോട്ടയ്‌ക്കൊപ്പം ഷിബുവിന് ചാറ് നൽകിയില്ല, തള്ളിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ എസ് ഷിബു നൽകിയ പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദേശിച്ചു

Read Full Story
05:12 PM (IST) Jun 13

Malayalam News Live : കടുപ്പിച്ച് കോക്റോച്ച് ജനത പാർട്ടി, ദില്ലി ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ബെംഗളൂരിലും പ്രതിഷേധം, നീറ്റില്‍ വിമർശനം ശക്തം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം

Read Full Story
05:04 PM (IST) Jun 13

Malayalam News Live : കൊല്ലപ്പെട്ടത് ഫെബ്രുവരി 28 ന്, 106 -ാം നാൾ ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; 3 ദിവസം രാജ്യമാകെ വിലാപയാത്ര, ജൂലൈ 9 ന് സംസ്കാരം

അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂലൈ 9 ന് നടക്കും. കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. സംസ്കാരത്തിന് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ വിലാപയാത്രയും സംഘടിപ്പിക്കും

Read Full Story
04:54 PM (IST) Jun 13

Malayalam News Live : മമതയ്ക്ക് കനത്ത പ്രഹരം, വിമത ക്യാമ്പിലേക്ക് ഒരാൾ കൂടി; വിശ്വസ്തനായിരുന്ന സുദിപ് ബന്ദോപാധ്യായും കാലുമാറി

പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക് 

Read Full Story
04:42 PM (IST) Jun 13

Malayalam News Live : കീഴ്‌ശാന്തി പണി പറ്റിച്ചു, മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ഗൗരിശങ്കര ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്നയാൾ പിടിയിൽ

കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ക്ഷേത്രത്തിലെ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
03:54 PM (IST) Jun 13

Malayalam News Live : ആദ്യം ഒളിച്ചുവെച്ചു, പിന്നാലെ മാവില്‍ കെട്ടിത്തൂക്കി, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ നാടകം; ഭാര്യയെ കൊന്നയാൾ പിടിയിൽ

ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Read Full Story
03:28 PM (IST) Jun 13

Malayalam News Live : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു, മുറി വൃത്തിയാക്കാനെത്തിയവർ വിളിച്ചിട്ടും മറുപടിയില്ല, പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നര്‍ക്കോട്ടിക് സെല്‍ എഎസ്ഐ ആലപ്പുഴ മാരാരിക്കുളം സ്വദേശി 52 വയസ്സുള്ള ശാന്തകുമാറിനെയാണ് കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Read Full Story