ടാബ്ലോ, പുലി വണ്ടി, ഹരിത വണ്ടി എന്നിവയിൽ അയ്യന്തോള്‍ ദേശം ഒന്നാം സ്ഥാനം നേടി. പുലിക്കളിയിൽ യഥാക്രമം സീതാറാം മിൽ ദേശവും നായ്ക്കനാൽ ദേശം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി
- Home
- News
- Kerala News
- Malayalam News Live Updates: പുലിക്കളിയിൽ വിയ്യൂര്‍ യുവജന സംഘം ജേതാക്കള്‍; ടാബ്ലോയിലും പുലി വണ്ടിയിലും ഹരിത വണ്ടിയിലും അയ്യന്തോള്‍
Malayalam News Live Updates: പുലിക്കളിയിൽ വിയ്യൂര്‍ യുവജന സംഘം ജേതാക്കള്‍; ടാബ്ലോയിലും പുലി വണ്ടിയിലും ഹരിത വണ്ടിയിലും അയ്യന്തോള്‍

കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസിനെതിരെ പരാതി പ്രളയം. തൃശ്ശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമ ഔസേപ്പിനെയും മകനെയും മർദിച്ച സംഭവത്തിൽ ഇന്ന് നടപടിയുണ്ടാകും.
Malayalam News Live:പുലിക്കളിയിൽ വിയ്യൂര്‍ യുവജന സംഘം ജേതാക്കള്‍; ടാബ്ലോയിലും പുലി വണ്ടിയിലും ഹരിത വണ്ടിയിലും അയ്യന്തോള്‍
Malayalam News Live:വയനാട്ടിൽ കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് പുൽപ്പള്ളിയിൽ കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്കയെ (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Malayalam News Live:മദ്യം കൊടുക്കാത്തതിന്റെ പേരിൽ ക്രൂര ആക്രമണം, പ്രതി അറസ്റ്റിൽ
Malayalam News Live:വൻ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍, എല്ലാ മോഡലുകളുടേയും വില കുറയും; പുതിയ വിലയിൽ കാറുകൾ ഈ മാസം 22 മുതല്‍, വിവരങ്ങളറിയാം
Malayalam News Live:'2019 മുതൽ നടിയുമായി പ്രണയത്തിൽ, തടസം നിൽക്കുന്നത് കേരള പൊലീസ്'; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്തെത്തിച്ചു
നടിയുടെ പരാതിയിൽ പൊലീസ് മുബൈയിൽ വെച്ച് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാര്‍ ശശിധരനെ എറണാകുളത്തെത്തിച്ചു. 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും പൊലീസാണ് തടസം നിൽക്കുന്നതെന്നും സനൽകുമാര്‍ ശശിധരൻ പ്രതികരിച്ചു
Malayalam News Live:'മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചു, ക്രൂരമായി ഉപദ്രവിച്ചു, നിരവധി കേസുകളിൽ പെടുത്തി '; മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി വിജയൻ ആചാരി
മുൻ കോന്നി സിഐയും ഇപ്പോള്‍ ആലപ്പുഴ ഡിവൈസ്‍പിയുമായ എംആര്‍ മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി പത്തനംതിട്ട സ്വദേശി വിജയൻ ആചാരി. മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് മധുബാബു ഉപദ്രവിച്ചുവെന്നും മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും ആരോപണം
Malayalam News Live:നാളെ അവധി തിരുവനന്തപുരത്ത് മാത്രമല്ല, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആറൻമുളയിലും പ്രാദേശിക അവധി, വള്ളംകളി കളറാകും
ഓണം ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരത്തും ആറന്മുള വള്ളംകളിയോടനുബന്ധിച്ച് ആറന്മുളയിലും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
Malayalam News Live:'എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ'; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്‍പി മധുബാബു
കസ്റ്റഡി മര്‍ദനങ്ങളിലെ ആരോപണങ്ങളിൽ ഫേസ്ബുക്കിലൂടെ മറുപടിയുമായി ആലപ്പുഴ ഡിവൈഎസ്‍പി എംആര്‍ മധുബാബു. തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും പിന്നിൽ ഏമാനാണെന്നും മധുബാബു ഫേസ്ബുക്കിൽ കുറിച്ചു
Malayalam News Live:കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് മന്ത്രിയെയും എംപിയെയും ക്ഷണിക്കാത്ത സംഭവം; വിശദീകരണവുമായി സംഘാടക സമിതി രംഗത്ത്
ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ചതിനാൽ മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വികെ ശ്രീകണ്ഠൻ എംപിയെയും ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാൻ വിട്ടുപോയതാണെന്നാണ് സംഘാടകരുടെ വിശദീകരണം. വരും മാസങ്ങളിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കുമെന്നും വിശദീകരണം
Malayalam News Live:ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് പണം തട്ടിയ കേസ്; യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിൽ
കോഴിക്കോട് മടവൂരിൽ ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് 1.35 ലക്ഷം തട്ടിയ കേസിൽ രണ്ട് യുവതികളടക്കം മൂന്നു പേര്‍ പിടിയിലായി. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അൻസിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്
Malayalam News Live:കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി ഇപി ജയരാജൻ; 'പൊലീസിനെതിരായ പ്രചാരണം ആസൂത്രിതം, ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല'
കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്ത്
Malayalam News Live:'ചെറിയൊരു വ്യത്യാസമുണ്ട് വർമ്മ സാറേ, ഞങ്ങൾ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു'! നിയമ നടപടിയുമായി മുന്നോട്ടെന്ന് ഡോ. സൗമ്യ സരിൻ
Malayalam News Live:കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം, സസ്പെന്‍ഷനിൽ ഒതുക്കാമെന്ന് കരുതേണ്ട; പൊലീസുകാരെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് വിഡി സതീശൻ
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്പെന്‍ഷനിൽ ഒതുക്കരുതെന്നും സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ യുഡിഎഫ് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ
Malayalam News Live:ശ്വാസകോശ അണുബാധ - യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, വെന്‍റിലേറ്റർ പിന്തുണ മാറ്റി
യുഡിഎഫ് മുൻ കൺവീനർ പിപി തങ്കച്ചന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി
Malayalam News Live:കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരനെയും വധിച്ചു, പരിക്കേറ്റ ജവാന്‍റെ നില ഗുരുതരം
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച ഭീകരുടെ എണ്ണം രണ്ടായി.
Malayalam News Live:അത് അമേരിക്കയുടെ 'നല്ല ഐഡിയ', ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ നീക്കത്തിന് സെലെൻസ്കിയുടെ പിന്തുണ
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയ അധിക താരിഫിനെ യുക്രൈൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി പിന്തുണച്ചു.
Malayalam News Live:'കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്, എന്നാൽ പറയുന്നില്ല'; സദസിൽ ആള് കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി
കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Malayalam News Live:ജെൻ സികളെ നേരിടാൻ പട്ടാളമിറങ്ങി, സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ പ്രക്ഷോഭത്തിൽ നേപ്പാൾ കത്തുന്നു; മരണ സംഖ്യ ഉയരുന്നു
പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതൽ ശക്തമായിട്ടുണ്ട്
Malayalam News Live:മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
മലപ്പുറം വേങ്ങരയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
Malayalam News Live:മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് അതൃപ്തി; മുഖ്യമന്ത്രി പങ്കെടുക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് മന്ത്രിക്ക് ക്ഷണമില്ല
പാലക്കാട് വെച്ച് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റിലേക്ക് ക്ഷണിക്കാത്തതിൽ മന്ത്രി കെ കൃഷ്ണകുട്ടിക്ക് അതൃപ്തി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി