കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന ആണ് മരിച്ചത്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്.
- Home
- News
- Kerala News
- കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം. രണ്ടാംഘട്ടത്തിൽ തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ളത്.
Malayalam news liveകെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
Malayalam news liveതെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Malayalam news liveദേശീയ പാത തകര്‍ച്ച - കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്തുമെന്ന് ദേശീയപാത അതോറിറ്റി
ദേശീയ പാത തകർച്ചയെ തുടർന്ന് കേരളത്തിലാകെ സുരക്ഷാ പരിശോധനയുമായി ദേശീയപാത അതോറിറ്റി. മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും.
Malayalam news liveആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കൊല്ലം സ്വദേശിയും കാർ ഡ്രൈവറുമായ റിഷാബ് ആണ് മരിച്ചത്
Malayalam news liveനരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
നരേന്ദ്ര മോദിയെ ടെലിഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിലെ സാഹചര്യം ഇരുവരും വിലയിരുത്തി.ഗാസ സമാധാന പദ്ധതി അടക്കമുള്ള നീക്കങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ നരേന്ദ്ര മോദി അറിയിച്ചു
Malayalam news liveഅമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗമാണെന്നും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയാണെന്നും കെ സി വേണുഗോപാൽ എംപി. പതിനാലിന് ദില്ലിയിൽ വൻ റാലി കോൺഗ്രസ് വോട്ട് ചോരി വിഷയം ഉയർത്തി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Malayalam news liveസുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു
എറണാകുളം ആലുവയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സി. ചെന്താമരൈ കണ്ണനാണ് (26) മരിച്ചത്.
Malayalam news liveദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ടു ദിവസത്തെയാണ് സന്ദർശനം. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്
Malayalam news liveദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു
Malayalam news liveമുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
മുൻ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടു. പശ്ചിമബംഗാൾ സന്ദേശ്ഖലിയിലാണ് സംഭവം.
Malayalam news liveവോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസ്. ഡിസംബര്‍ 9 ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വോട്ടര്‍ക്കെതിരെയാണ് കേസ്
Malayalam news liveസവർക്കർ പുരസ്കാരം - ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.
Malayalam news liveഗോവ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരൻമാർക്ക് ജാമ്യമില്ല, ഇരുവരും ഒളിവില്‍
ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂർ ജാമ്യഹർജി ദില്ലി കോടതി തള്ളി
Malayalam news liveനടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
നടിയെ ആക്രമിച്ച കേസിലെ വിധി നേരത്തെ ചോർന്നുവെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിന്‍റെ ആരോപണം തളളി എക്സിക്യുട്ടീവ് കമ്മിറ്റി രംഗത്ത്. വിധിയുടെ വിശദാംശങ്ങളടങ്ങിയ ഊമക്കത്ത് തങ്ങളറിയാതെയാണ് പ്രസിഡന്‍റ് ചീഫ് ജസ്റ്റിസിന് കൈമാറിയതെന്ന് സെക്രട്ടറി
Malayalam news live`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്
കരുനാഗപ്പള്ളിയിൽ വീടിന് മുന്നിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടർ കള്ളൻ തിരികെ കൊണ്ടുവെച്ചു. മാസ്കും തൊപ്പിയും ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചക്കാലമുക്ക് സ്വദേശി രമ്യയുടെ സ്കൂട്ടർ മോഷണം പോയത്.
Malayalam news liveയുഡിഎഫ് പ്രവത്തകര്‍ക്ക് നേരെ കത്തിയുമായി സിപിഎം പ്രവർത്തകൻ, സംഭവം കലാശക്കൊട്ടിനിടെ; പിടിച്ചുമാറ്റി പ്രവർത്തകർ
കോഴിക്കോട് ഓമശ്ശേരിയില്‍ ഇന്നലെ നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവര്‍ത്തകന്‍
Malayalam news liveപ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
ഇടുക്കിയിൽ ഒൻപത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു
Malayalam news liveവയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസ് വീട് - സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം നടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് വീട് നിർമിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം നടത്തുമെന്ന് സിദ്ദിഖ് എംഎൽഎ. സ്ഥലത്തിൻ്റെ അഡ്വാൻസ് കൈമാറി. കോൺഗ്രസ് ജന്മദിനത്തിൽ വീടുകളുടെ നിർമ്മാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
Malayalam news liveആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം
ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്.
Malayalam news liveസൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി, പൊലീസും എയര്‍പോര്‍ട്ട് അധികൃതരും വിശദീകരണം നൽകണം
സൂരജ് ലാമയുടെ തിരോധാനത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണമെന്നും ഹൈക്കോടതി