സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Malayalam News Live: പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. യു ഡി എഫ് സർക്കാർ, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന

Malayalam News Live: പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു
Malayalam News Live: ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ ഇറങ്ങാനാകാതെ കുടുങ്ങി, താഴയെത്തിച്ച് ഫയർഫോഴ്സ്, വിവാഹവാഗ്ദാനം നിഷേധിച്ചത് കാരണം
കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച് ഫോണിൽ പകർത്തിയ സംതൃപ്തിയിൽ നാട്ടുകാരും.
Malayalam News Live: മുൻ ഡിജിപി എ ഹേമചന്ദ്രൻ പൊലീസ് ഉപദേഷ്ടാവാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും
2020 മെയിലാണ് ഫയർഫോഴ്സ് ആൻഡ് റെസ്ക്യൂ മേധാവിയായി ഹേമചന്ദ്രൻ വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച എസ്ഐടിയുടെ മേധാവിയായിരുന്നു ഹേമചന്ദ്രൻ.
Malayalam News Live: പെരിന്തൽമണ്ണയിൽ പൊലീസുമായി ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികള്‍; പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു, 2 പേര്‍ കസ്റ്റഡിയിൽ
ഏറെ പണിപ്പെട്ടാണ് ഛത്തിസ് ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എസ് ഐ അന്‍വറിന് പരിക്കേറ്റു.
Malayalam News Live: രണ്ടുപേരും പറഞ്ഞത് രണ്ട് കാര്യം, ചെറിയൊരു സംശത്തിന് പിന്നാലെ ആധാർ കാർഡിലെ വിലാസം പരിശോധിച്ചു; കുടുങ്ങിയത് തട്ടിപ്പ് സംഘം
വ്യാജ ആധാർ കാർഡ് നിർമ്മിച്ച് മുക്കു പണ്ടം പണയം വെച്ച് 30 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഞ്ചാലംമൂട് സ്വദേശി അൽത്താഫ് ആണ് കൊല്ലത്തു നിന്നും ചിതറ പൊലീസിന്‍റെ പിടിയിലായത്
Malayalam News Live: 'കഴുകാൻ പോലും സമ്മതിക്കില്ല, സൂക്ഷിച്ച് വെക്കും', ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പ്, ആശ നേടിയെടുത്ത് കുട്ടിക്കൂട്ടം
മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽകാണണമെന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്നും ആശയുമായി തലസ്ഥാനത്തെത്തിയ കുട്ടിക്കൂട്ടത്തിന് ആഗ്രഹ സാഫല്യം
Malayalam News Live: സ്ഥിരമായി മദ്യപിച്ച് വരുന്നത് ചോദ്യം ചെയ്തു, താമരശ്ശേരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്
ഇന്നലെയും മദ്യപിച്ച് ബഹളം വച്ചിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷിജിയുടെ മൊഴിയെടുത്ത ശേഷം ബിജുവിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം
Malayalam News Live: തലസ്ഥാനത്തെ ബീച്ചിൽ കുടുംബമായെത്തിയ വിനോദസഞ്ചാരികളെ പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു, കാസർഗോഡ് സ്വദേശികൾക്ക് പരുക്ക്, യുവാവ് പിടിയിൽ
വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: ആളില്ലാത്ത തോണി ഒഴുകി നടക്കുന്നത് കണ്ടു, സംശയം തോന്നിയതിനെ തുടര്‍ന്ന് തെരച്ചിലില്‍ നടത്തി; മത്സ്യത്തൊഴിലാളിയുടെ മൃതശരീരം കണ്ടെത്തി
മത്സ്യബന്ധനത്തിന് പോയ വയോധികനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കൊളാവിപാലം ബീച്ചിന് സമീപം താമസിക്കുന്ന ചെറിയാവി കുഞ്ഞിക്കണ്ണന്‍(78) ആണ് മരിച്ചത്
Malayalam News Live: ചെറിയൊരു ഇടവേളയ്ക്ക് ശേഷ വീണ്ടുമൊരു കുഞ്ഞ് അതിഥി, കായലും കടലും പോലെ ശാന്തനായ കുരുന്നിന് പേര് 'നീൽ'
സർക്കാർ തലത്തിൽ അനാഥ കുരുന്നുകളെ സംരക്ഷിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിൽ എത്തിക്കാൻ സ്ഥാപിച്ചിട്ടുള്ള ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ വീണ്ടുമൊരു അതിഥിയെത്തി
Malayalam News Live: വെള്ളാപ്പള്ളിക്കെതിരെ യു പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി, മകനെ അപമാനിച്ചെന്ന് പരാതി
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Malayalam News Live: കണ്ണൂരിൽ ചികിത്സയിലിരിക്കേ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാല് ഡിവൈഎഫ്, എസ്എഫ്ഐ പ്രവർത്തകരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് കാവൽ നിന്ന വളപട്ടണം സ്റ്റേഷനിലെ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്.
Malayalam News Live: കിടന്നിരുന്നത് പ്ലാസ്റ്റിക്ക് പാകിയ കട്ടിലിൽ, വൈദ്യുതി മുടങ്ങുന്നത് പതിവ്, അടിയിൽ മെഴുകുതിരി കത്തിച്ചിരിക്കാം എന്ന് നിഗമനം; വയോധികൻ മരിച്ച നിലയിൽ
തണ്ണീർമുക്കത്ത് കണ്ണമ്പള്ളിയില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ലംബോധരനെ (64) ആണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Malayalam News Live: വൈകീട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവം, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവ്
വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: പോക്സോ കേസ് - അജി കൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് ദില്ലി സാകേത് കോടതി, ജാമ്യം നിബന്ധനകളോടെ
നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭിഭാഷകൻ പ്രണവ് കൃഷ്ണയാണ് അജി കൃഷ്ണനായി ഹാജരായത്.
Malayalam News Live: സർവകലാശാല അധികാരത്തർക്കം - ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും കോടതി വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം.
Malayalam News Live: സംഭവം നടന്നത് ഞായറാഴ്ച പുലർച്ചെ, നേരത്തെ തമ്മിൽ പ്രശ്നമുണ്ടെന്ന് പൊലീസ്; യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ
സുഹൃത്തിനെ ആക്രമിച്ചത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം യുവാക്കളെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മൂന്ന് യുവാക്കളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live: വാർത്തയറിഞ്ഞ് കല്ല്യാണ വീട് നിശബ്ധമായി, ബാക്കിയുണ്ടായിരുന്നത് വെറും മൂന്ന് കിലോമീറ്ററുകൾ മാത്രം; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാര്‍പീടികയില്‍ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തില്‍ യുവാവ് മരണപ്പെട്ടു
Malayalam News Live: വീട്ടില്‍ വളര്‍ത്തിയിരുന്ന പോത്ത് രാത്രിയില്‍ വിരണ്ടോടിയത് നടുറോഡിലേക്ക്; ഓട്ടോ റിക്ഷ തകര്‍ത്തു, ഡ്രൈവര്‍ക്ക് പരിക്ക്
വിരണ്ടോടിയ പോത്ത് അക്രമാസക്തനായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓട്ടോ തകര്‍ത്ത ശേഷം വീണ്ടും ഓടിയ പോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി
Malayalam News Live: മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം, വൻ പൊലീസ് സന്നാഹം
അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായിട്ടില്ല. നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.