കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വച്ചുമാറുന്നത് പരിഗണനയിലാണ്. തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി സീറ്റ് വച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺഗ്രസിന് നൽകിയാൽ പകരം തവനൂർ, പട്ടാമ്പി, കൊച്ചി സീറ്റുകൾ ലീഗ് വച്ചുമാറും
- Home
- News
- Kerala News
- Malayalam News Live: ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
Malayalam News Live: ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
Malayalam News Live: ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
Malayalam News Live: എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിൻ്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും.
Malayalam News Live: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യഹർജിയിൽ ഇന്ന് വാദം
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും.
Malayalam News Live: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കൂടുതൽ തെളിവുകളും മൊഴികളും ശേഖരിക്കും. കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഷിംജിത.