11:46 PM (IST) May 22

കബനിഗിരിയിലെ പുലി കുടുങ്ങുമോ? പുലി പ്രദേശം വിട്ടുപോയിട്ടില്ലെന്ന് നിഗമനം, കൂട് സ്ഥാപിച്ച് വനംവകുപ്പ്

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് നിരീക്ഷണത്തിനായി സ്ഥാപിച്ച രണ്ട് ക്യാമറകള്‍ക്ക് പുറമെ കൂടും കൊണ്ടുവന്ന് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

കൂടുതൽ വായിക്കൂ
11:45 PM (IST) May 22

വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ ഞെട്ടി, മുറ്റത്ത് കിടന്ന വളർത്തുനായയെ പുലി പിടിച്ചു

വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. തുടർന്ന് വൈകിട്ട് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങൾ കിട്ടിയത്. 

കൂടുതൽ വായിക്കൂ
11:09 PM (IST) May 22

ഡോക്ടറാകാൻ മോഹിച്ച നീതു, ജീവനെടുത്ത് മഞ്ഞപ്പിത്തം; പ്ലസ് ടു റിസൽട്ട് വന്നപ്പോൾ കണ്ണനല്ലൂർ സ്കൂളിനാകെ നൊമ്പരം

ലക്ഷ്യം പൂർത്തികരിക്കുന്നതിനുള്ള ആദ്യ പടിയായി നീതു, നീറ്റ് പരീക്ഷയും എഴുതിയിരുന്നു...

കൂടുതൽ വായിക്കൂ
10:50 PM (IST) May 22

ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് പോസ്റ്റിട്ട പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു, റിമാൻഡിൽ

മെയ് 16 നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്

കൂടുതൽ വായിക്കൂ
10:46 PM (IST) May 22

കേരളത്തിലെ പരീക്ഷാ ബോർഡിന്റെ പേരിൽ വ്യാജ എസ്എസ്എൽസി സർട്ടിഫിക്കറ്റ്; കണ്ടെത്തിയത് പരിശോധനയ്ക്ക് എത്തിയപ്പോൾ

ഔദ്യോഗികമെന്ന തരത്തിൽ വെബ്സൈറ്റ് വരെ തയ്യാറാക്കിയാണ് വ്യാജ സ്ഥാപനം പ്രവ‍ർത്തിക്കുന്നത്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്ന് അധികൃതർ പറയുന്നു.

കൂടുതൽ വായിക്കൂ
10:35 PM (IST) May 22

വണ്ടിപ്പെരിയാറിന്‍റെ സ്വന്തം എയർ സ്ട്രിപ്പ്, 14 കോടി ഇതുവരെ ചെലവായി; ചിറക് മുളച്ച് പ്രതീക്ഷകൾ, പണി തുടങ്ങി

ഇടുക്കിയിലെ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിന്‍റെ പണികൾ വീണ്ടും ആരംഭിക്കുന്നു. വനം വകുപ്പിന്‍റെ എതിർപ്പ് മൂലം മുടങ്ങിക്കിടന്നിരുന്ന പണികൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. എൻസിസി കേഡറ്റുകൾക്ക് പരിശീലനം നൽകാനാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചത്.

കൂടുതൽ വായിക്കൂ
10:29 PM (IST) May 22

മുഖ്യമന്ത്രിയുടെ ഇടപെടൽ; മിൽമ പണിമുടക്ക് പിൻവലിച്ചു; മറ്റന്നാൾ മന്ത്രി തല ചർച്ച

മറ്റന്നാൾ മന്ത്രി തല ചർച്ച നടക്കും. തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും. 

കൂടുതൽ വായിക്കൂ
10:22 PM (IST) May 22

ഹൃദയം കൊണ്ട് പൂർത്തിയാക്കിയ നരിവേട്ട, പ്രതീക്ഷയോടെ നിങ്ങളിലേക്ക്..; ടൊവിനോ തോമസ്

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം. 

കൂടുതൽ വായിക്കൂ
10:03 PM (IST) May 22

പ്രസവശേഷം ഇരട്ടക്കുട്ടികളെയുമായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിന് തീപിടിച്ചു; രക്ഷപ്പെട്ടത് അത്ഭുതകരമായി

ആദ്യം കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നു. ഈ സമയം വാഹനത്തിലുള്ളവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഒരുവേള ഡോറുകൾ തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ ഉടൻ തന്നെ ‍ഡോറുകൾ തുറന്നു.

കൂടുതൽ വായിക്കൂ
09:59 PM (IST) May 22

റീൽസ് തുടരും, എത്ര വിമർശനങ്ങളുണ്ടായാലും; ദേശീയപാത ഗുണനിലവാരം പരിശോധിക്കേണ്ടത് എൻഎച്ച്എഐക്ക് 

'ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്ക്'

കൂടുതൽ വായിക്കൂ
09:45 PM (IST) May 22

'നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം': നടി കയാഡു ലോഹര്‍ ഇ.ഡി നിരീക്ഷണത്തില്‍ ?

ടാസ്മാക് അഴിമതി കേസുമായി ബന്ധപ്പെട്ട് നടി കയാഡു ലോഹര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരീക്ഷണത്തില്‍

കൂടുതൽ വായിക്കൂ
09:36 PM (IST) May 22

കൊല്ലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറക്കോട് പ്ലാവറ സ്വദേശി രാജേഷാണ് മരിച്ചത്. കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ
09:29 PM (IST) May 22

'അതിന് പിന്നാലെ ക്ഷമ ചോദിച്ച് സന്ദേശം വന്നു' : 'ഡബ്ബ റോള്‍' വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിമ്രാന്‍

സിനിമ നടി സിമ്രാൻ 'ഡബ്ബ വേഷങ്ങൾ' എന്ന തന്‍റെ കമന്റിനെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകി. ജെഎഫ്‌ഡബ്ല്യു അവാർഡ്‌സിൽ താൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞു.

കൂടുതൽ വായിക്കൂ
09:19 PM (IST) May 22

പത്തനംതിട്ട വരയന്നൂരിലെ സൂരേഷിന്‍റെ ദുരൂഹ മരണം; പൊലീസ് സംശയനിഴലിൽ, കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

പൊലീസ് സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം.കഞ്ചാവ് ബീഡി വലിച്ച കേസിൽ കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂർ സ്വദേശി സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കൂടുതൽ വായിക്കൂ
09:11 PM (IST) May 22

ട്രംപിന് മുന്നിൽ തലകുനിച്ചതെന്തിന്? ക്യാമറക്ക് മുന്നിൽ മാത്രം രക്തം തിളക്കുന്നതെന്തിന്? മോദിയോട് രാഹുൽ

പാകിസ്ഥാനെ വിശ്വസിച്ചതെന്തിന്?, ട്രംപിന് മുന്നിൽ തലകുനിച്ചതെന്തിന്?, ക്യാമറക്ക് മുന്നിൽ മാത്രം രക്തം തിളയ്ക്കുന്നതെന്തിന്?

കൂടുതൽ വായിക്കൂ
08:55 PM (IST) May 22

മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും കര്‍ക്കും തമ്മിലടി

വിരമിക്കൽ ചടങ്ങിനിടെയുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

കൂടുതൽ വായിക്കൂ
08:47 PM (IST) May 22

പാകിസ്ഥാന് വേണ്ടി ചാരപ്രവ‍ർത്തനം; ഒരാൾ കൂടി പിടിയിൽ, സുപ്രധാന സ്ഥലങ്ങളുടെ നിരവധി ചിത്രങ്ങൾ കൈമാറിയെന്ന് ആരോപണം

ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധസേനയാണ് തുഫൈലിനെ അറസ്റ്റ് ചെയ്തത്. നിരവധി ചിത്രങ്ങൾ ഇയാൾ പാകിസ്ഥാനിലെ വ്യക്തികൾക്ക് അയച്ചുകൊടുത്തതായി എടിഎസ് കണ്ടെത്തി.

കൂടുതൽ വായിക്കൂ
08:42 PM (IST) May 22

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിന് 17കാരിയെ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തിയ കേസ്, വിധി നാളെ

ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് ശാരികയെ പ്രതി മൃഗീയമായി കൊലപ്പെടുത്തിയത്.

കൂടുതൽ വായിക്കൂ
08:28 PM (IST) May 22

കോട്ടയത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ചു, പെൺകുട്ടി മരിച്ചു, അമ്മ ചികിത്സയിൽ

അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ വായിക്കൂ
08:24 PM (IST) May 22

പാറശ്ശാല പൊലീസ് ചെന്നൈ എയർപോർട്ടിലെത്തി കാത്തിരുന്നു, പ്രതീക്ഷിച്ചതുപോലെ മുഹമ്മദ് നിഹാൽ വന്നിറങ്ങി; പിടിവീണു

കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്

കൂടുതൽ വായിക്കൂ