കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്‌ഡ് നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ ഇടപാടിൽ ആണ് പരിശോധന.
- Home
- News
- Kerala News
- Malayalam News Live: ബിഹാറിലെ ഭൂമി തട്ടിപ്പുകേസ് - കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്
Malayalam News Live: ബിഹാറിലെ ഭൂമി തട്ടിപ്പുകേസ് - കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്

എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക ദിനം. താമസക്കാരെ നാളെത്തനെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകണമെന്ന് പെരുന്പാവൂർ മുൻസിഫ് കോടതി.അഭിഭാഷക കമ്മീഷനും ഉദ്യോഗസ്ഥർക്കും സുരക്ഷ ഉറപ്പാക്കാനും നിർദ്ദേശം. രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം. മുൻ മന്ത്രി ബിന്ദുവടക്കം ഇന്ന് മലയിടംതുരുത്തിലെത്തും.
Malayalam News Live:ബിഹാറിലെ ഭൂമി തട്ടിപ്പുകേസ് - കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ സിബിഐ റെയ്ഡ്
Malayalam News Live:തയ്ക്കാനായി കൊടുത്ത വസ്ത്രം തിരികെ വാങ്ങാന്‍ ടൈലറിംഗ് കടയിലെത്തിയ യുവതിയെ കയറിപ്പിടിച്ചു; ഷോപ്പുടമ അറസ്റ്റിൽ
ടൈലറിംഗ് സ്ഥാപനത്തില്‍ എത്തിയ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live:പാർട്ടി അച്ചടക്കം പാലിക്കുന്നില്ല; കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്
കെ കെ ശിവരാമനെതിരെ സംഘടനാ നടപടിക്ക് സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ എന്നിവയിൽ നിന്നും ശിവരാമനെ ഒഴിവാക്കാനാണ് തീരുമാനം.
Malayalam News Live:കണ്ടു, ഇഷ്ടപ്പെട്ടു, കഴിച്ച് നോക്കി! ഷവര്‍മ്മക്കായി എത്തിച്ച ചിക്കന്‍ തെരുവ് നായ കടിച്ചുപറിച്ചു; അലക്ഷ്യമായി കൈകാര്യം ചെയ്ത കടയ്‌ക്കെതിരേ നടപടി
ഷവര്‍മ്മ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കന്‍ റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് തെരുവ് നായ കടിച്ചുപറിച്ചു
Malayalam News Live:റോയ് മാത്യു മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി; പേഴ്സ്നൽ സ്റ്റാഫ് നിയമങ്ങൾ ഉത്തരവ് ഇറങ്ങി
മുഖ്യമന്ത്രി വിഡി സതീശൻ്റെ മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു. പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു.
Malayalam News Live:'ഞാൻ കഴിച്ചതുപോലെ നല്ല ഭക്ഷണം കഴിക്കുക, ഉഛിഷ്ടം കഴിക്കരുത്' വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ
വിരുന്ന് വിവാദത്തിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ
Malayalam News Live:മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ - നാളെ ഒഴിപ്പിക്കൽ ഉണ്ടാകില്ല; സർക്കാർ താമസക്കാർക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോൺ
മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല. താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.
Malayalam News Live:പാഴ്സൽ സർവീസിന്റെ മറവിൽ രാസലഹരി കടത്തിന് ശ്രമം; സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവറിൽ നിന്നും പിടിച്ചെടുത്തത് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും
കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്.
Malayalam News Live:എന്നും പതിവ്, ജോലി കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഭർത്താവിൽ നിന്ന് യുവതി നേരിട്ടത് ക്രൂരത; മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു
മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം
Malayalam News Live:യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; 'പുറത്താക്കിയത് ആര്യരാജേന്ദ്രനുമായുള്ള പ്രശ്നം കാരണം'
മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്ആർടിസി ഡ്രൈവർ യദുകൃഷ്ണൻ
Malayalam News Live:സംഭവം നടന്നത് 2013 ൽ, 16 വർഷത്തിന് ശേഷം പ്രതികളിലൊരാൾ പിടിയിലായത് കഴിഞ്ഞയാഴ്ച, സഹോദരൻ കീഴടങ്ങി, പാണ്ടിക്കാട് കൊലപാതകത്തിൽ പ്രതികൾ പിടിയിൽ
നിരന്തരമായുള്ള അന്വേഷണത്തിന് ഒടുവിലാണ് രണ്ടാഴ്ച മുൻപ് സഞ്ജയ് റാണയെ ഒഡീഷയിൽ എത്തി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ബിജോയ് റാണയെ ജയിലിലേക്ക് മാറ്റി.
Malayalam News Live:`അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി, ആശങ്കയിൽ രക്ഷിതാക്കൾ
കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു.
Malayalam News Live:മുട്ടിൽ മരം മുറി കേസ്; പിടിച്ചെടുത്ത മരത്തിന്റെ പൂർണ കണക്ക് നൽകണം, ലേല നടപടികൾക്കായി കണക്ക് തേടി കോടതി
മരത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും വിമർശനങ്ങളോടെ കോടതി അത് തള്ളിയിരുന്നു.
Malayalam News Live:വിസക്കും ടിക്കറ്റിനുമായി 4,70000 രൂപ കൈപ്പറ്റി, ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തനം; സെക്സ് റാക്കറ്റ് കേസിൽ റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്
മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്
Malayalam News Live:വിഷു ബമ്പറിന് വൻ ഡിമാൻഡ്, അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു, ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ
അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർക്ക് വിറ്റു എന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റ്. നാളെയാണ് ഭാഗ്യക്കുറി നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.
Malayalam News Live:നടന്നുപോവുകയായിരുന്ന സ്ത്രീകൾ പ്രതീക്ഷിക്കാതെ അപകടം, വിമുക്തഭടൻ തിരിഞ്ഞു നോത്താതെ പോയി; പിടികൂടി പൊലീസ്
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരായ സ്ത്രീകളെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്നു പിടികൂടി
Malayalam News Live:എബോള - പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട; സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ
സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Malayalam News Live:പൊലീസ് അസോസിയേഷൻ നേതാക്കളുടെ സ്ഥലം മാറ്റം - ഇടപെടലുമായി കെഎടി; നാല് ഭാരവാഹികളുടെ സ്ഥലമാറ്റം സ്‌റ്റേ ചെയ്തു
പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.
Malayalam News Live:പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്
മൂഴിയാറിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരിക്കേറ്റു.
Malayalam News Live:മഡിവാള ബലാത്സംഗ കേസ് പ്രതി ഹൈനസ് കേരളത്തിലെന്ന് സൂചന; കൈ കൂപ്പി മാപ്പപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതമാക്കി പൊലീസ്
പരാതി എടുക്കാൻ മടിക്കുകയും പെൺകുട്ടിയുടെ കന്യകാത്വം ചോദ്യം ചെയ്യുകയും ചെയ്ത മഡിവാള പൊലീസിൽ നിന്ന് അന്വേഷണം ആഡുഗോഡിയിലേക്ക് മാറ്റി. കേരളത്തിലേക്ക് കടന്ന പ്രതിയെ തേടി കർണാടക പൊലീസ് സംഘം തിരിച്ചു.