11:56 PM (IST) Oct 26

Malayalam news liveപിഎം ശ്രീയിൽ അനുനയനീക്കങ്ങൾ ശക്തം; മുഖ്യമന്ത്രി ഒമാനിൽ നിന്ന് തിരികെയെത്തി; നിർണായക യോ​ഗങ്ങൾ നാളെ ചേരും

പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ നാളെ നിർണായക യോഗങ്ങൾ. നാളെ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

Read Full Story
11:38 PM (IST) Oct 26

Malayalam news liveരാഹുലിനൊപ്പം വേദി പങ്കിട്ട സംഭവം; പ്രമീളക്കെതിരെ ബിജെപിയിൽ പടയൊരുക്കം, രാജി ആവശ്യപ്പെട്ട് കൃഷ്ണകുമാർ പക്ഷം

അതേസമയം ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് തള്ളിയ പ്രമീള പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജനും ചെയർപേഴ്സണെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Read Full Story
11:03 PM (IST) Oct 26

Malayalam news liveതിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Read Full Story
10:19 PM (IST) Oct 26

Malayalam news liveനാലുചിറ പാലം ഉദ്ഘാടനം - ജി സുധാകരനെ വീട്ടിലെത്തി ക്ഷണിച്ച് എച്ച് സലാം എംഎൽഎ; ക്ഷണക്കത്തും നോട്ടീസും കൈമാറി

അതേ സമയം ച‌ടങ്ങിൽ ജി സുധാകരൻ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. നാളെ രാവിലെ 11.30 യ്ക്ക് മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുക.

Read Full Story
10:00 PM (IST) Oct 26

Malayalam news liveകഴക്കൂട്ടം ഹോസ്റ്റലിലെ പീഡനം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി, മോഷണശ്രമം നടത്തിയ വീടുകളിലും തെളിവെടുപ്പ്

തിരുവനന്തപുരം കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡന കേസിലെ പ്രതി ബെഞ്ചമിനുമായി തെളിവെടുപ്പ് നടത്തി

Read Full Story
09:43 PM (IST) Oct 26

Malayalam news liveദേവപ്രിയയുടെ സ്വർണക്കുതിപ്പിൽ മാ‍ഞ്ഞുപോയത് 38 വർഷത്തെ ചരിത്രം, കണ്ണീരിലും കനവിലും പൊതിഞ്ഞൊരു മോഹം എത്തിപ്പിടിച്ച് കൊച്ചുമിടുക്കി

ഇടുക്കി ജില്ലയിലെ കാൽവരിമൗണ്ട് സിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദേവപ്രിയ ഷൈബു സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോർഡ് തിരുത്തി അത്‍ലറ്റിക്സിൽ പുതുചരിത്രമെഴുതി.

Read Full Story
09:38 PM (IST) Oct 26

Malayalam news liveമധ്യവയ്സ്കൻ ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ആളെ തിരിച്ചിച്ചറിഞ്ഞിട്ടില്ല

വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയ്സ്കൻ ട്രെയിൻ തട്ടി മരിച്ചു

Read Full Story
08:37 PM (IST) Oct 26

Malayalam news liveബൈക്ക് കയറ്റുന്നതിനിടെ സംശയം തോന്നി, പിക്കപ്പ് ഡ്രൈവർ തന്ത്രപരമായി ഫോണിൽ ഫോട്ടോ പകർത്തി; കുടുങ്ങിയത് ബൈക്ക് മോഷ്ടാക്കൾ

പാലക്കാട് ഒറ്റപ്പാലത്ത് മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി നൗഷാദിനെയാണ് പൊലീസ് പിടികൂടിയത്

Read Full Story
08:03 PM (IST) Oct 26

Malayalam news liveകോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ‍് ആക്രമണം, മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ദില്ലിയിൽ ‌

ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read Full Story
07:19 PM (IST) Oct 26

Malayalam news liveദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് നാളെ അവധി, കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത് അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് അവധി

Read Full Story
06:38 PM (IST) Oct 26

Malayalam news liveരാജ്യവ്യാപക എസ്ഐആറിന്റെ ഷെഡ്യൂൾ നാളെ പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനംനാളെ

ബീഹാറിലെ എസ്ഐആറിനെതിരായ കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിി തുടങ്ങുന്നത്.

Read Full Story
06:17 PM (IST) Oct 26

Malayalam news liveകർണൂൽ ബസ് അപകടം; ആക്കം കൂട്ടിയത് 243 സ്മാർട്ട് ഫോണുകൾ, പരിശോധന കർശനമാക്കാൻ നിർദേശം

ഹൈദരാബാദിലെ കർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ ആക്കം കൂട്ടിയത് 243 സ്മാർട്ട് ഫോണുകൾ

Read Full Story
06:06 PM (IST) Oct 26

Malayalam news liveസുഹൃത്തുക്കളെ..! 3 വര്‍ഷത്തിനുശേഷം ചിത്രൻ തിരിച്ചെത്തുന്നു, ഇന്ത്യയും നേപ്പാളും നടന്നുകണ്ട്, കൊടുമുടികള്‍ താണ്ടി, മലയാളികളുടെ ഹൃദയം കവര്‍ന്ന സഞ്ചാരി

മലയാളികളുടെ ഹൃദയംകവര്‍ന്ന യാത്രികൻ, കണ്ണൂര്‍ സ്വദേശി ചിത്രൻ രാമചന്ദ്രൻ തന്‍റെ നടന്നുള്ള യാത്രക്ക് ചെറിയ ഇടവേള നൽകികൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നു. മൂന്നുവര്‍ഷം മുമ്പ് കേരളത്തിൽ നിന്ന് നടന്ന് ഇന്ത്യയും നേപ്പാളും ചിത്രൻ പിന്നിട്ടശേഷമാണ് മടക്കം

Read Full Story
05:52 PM (IST) Oct 26

Malayalam news liveപിഎം ശ്രീ പദ്ധതി; സംഘപരിവാർ അജണ്ട പടർന്നു കയറുന്നു, ഒപ്പുവച്ചാൽ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ എന്ന് മന്ത്രി പി പ്രസാദ്

പിഎം ശ്രീയില്‍ പരസ്യ വിമർശനവുമായി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നെന്ന് വിമർശനം

Read Full Story
05:42 PM (IST) Oct 26

Malayalam news liveആസിയാൻ രാജ്യങ്ങളോട് ഇന്ത്യ തോളോടു തോൾ ചേർന്ന് നിൽക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം..

Read Full Story
05:32 PM (IST) Oct 26

Malayalam news liveശബരിമല സ്വർണക്കൊള്ള - ചെന്നൈയിലും ബം​ഗളൂരുവിലും തെളിവെടുപ്പ് പൂർത്തിയാക്കി, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കേരളത്തിലെത്തിച്ചു

ഉണ്ണിക്കൃഷ്ണൻ പോറ്റി ബെം​ഗളുരുവിൽ നടത്തിയത് കോടികളുടെ ഇടപാടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.

Read Full Story
05:26 PM (IST) Oct 26

Malayalam news liveഅടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു, അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് വൻ ജനാവലി

അടിമാലി കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചടങ്ങുകൾ പൂർത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജൻ ശ്യാം തീ കൊളുത്തി.

Read Full Story
05:03 PM (IST) Oct 26

Malayalam news liveകേരള സ്കൂൾ കായികമേള; സ്വർണം നേടിയ വീടില്ലാത്ത താരങ്ങൾക്ക് വീട്, സ്പോണ്‍സർമാരായി, പ്രഖ്യാപനവുമായി വിദ്യാഭ്യസ മന്ത്രി

കേരള സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Read Full Story
04:54 PM (IST) Oct 26

Malayalam news live​ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വ്യാഴാഴ്ചയാണ് സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Read Full Story
04:53 PM (IST) Oct 26

Malayalam news liveദീപാവലി ആഘോഷത്തിൽ ദാണ്ഡിയ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ

ദീപാവലി ആഘോഷത്തിനിടെ നൃത്തച്ചുവടുകളുമായി പാലക്കാട് നഗരസഭ ചെയർപെഴ്സൺ പ്രമീള ശശിധരൻ. ദാണ്ഡിയ നൃത്ത സംഘത്തോടൊപ്പമാണ് നഗരസഭ ചെയർപെഴ്സണും ചുവടുവെച്ചത്

Read Full Story