
താരലേലം മുതല്‍ പിഴച്ചു, ഏറ്റുപറച്ചിലുമായി ചെന്നൈയുടെ തലകള്‍
ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ അഞ്ച് തവണ കിരീടം ചൂടിയ ഒരു ടീമിന് കൃത്യമായൊരു ഗെയിം പ്ലാനില്ല എന്ന് വിശ്വസിക്കാനാകുമോ
ഫ്ലേ ഓഫിലേക്കുള്ള ചെന്നൈയുടെ യാത്രയുടെ വേഗത കുറഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചൊരു അവിശ്വസനീയമായ കുതിപ്പ്. അത് മാത്രമായിരിക്കും ഒരു വിദൂരസാധ്യതയെങ്കിലും നല്‍കുക. ക്ലച്ച് പിടിക്കാത്ത ഓപ്പണിങ് കൂട്ടുകെട്ട്, ശിഥിലമായി പോയ മധ്യനിര, അല്‍പ്പം തല ഉയര്‍ത്തി നിന്ന ബൗളിങ് നിര. ചെന്നൈയുടെ സീസണിന്റെ ആകെത്തുകയാണിത്. താരലേലം മുതല്‍ പിഴച്ചുവെന്ന് അര്‍ത്ഥം.