ഐപിഎല്ലില്‍ ആശങ്ക, വിദേശതാരങ്ങള്‍ മടങ്ങുമോ? ടീമുകളുടെ ഭാവിയെന്ത്
ഇന്ത്യ - പാക്കിസ്ഥാൻ അതിര്‍ത്തി സംഘര്‍ഷം ഐപിഎല്ലിനേയും ആശങ്കയിലാഴ്ത്തുകയാണ്. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ തുടരുകയും വിദേശതാരങ്ങള്‍ മടങ്ങുകയും ചെയ്താല്‍ ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്ക് ദുഷ്കരമാകുന്ന ടീമുകളുണ്ട്. 12-ാം റൗണ്ടിലേക്ക് ലീഗ് ഘട്ടം എത്തുമ്പോഴും പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ടീമിനും സാധിച്ചിട്ടില്ല. 12 മത്സരങ്ങളാണ് ഇനി പ്ലേ ഓഫിന് മുൻപ് നടക്കാനുള്ളതും.