ഒന്നര വയസുകാരനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊന്ന കേസ്; പുനപരിശോധനാ ഹര്‍ജി തള്ളി

Nov 6, 2020, 10:59 PM IST

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ രണ്ടാം പ്രതി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി തള്ളി. വലിയന്നൂര്‍ സ്വദേശി നിധിനാണ് കണ്ണൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിധിനെതിരായ  കുറ്റപത്രം നിലനില്‍ക്കുമെന്ന്  കോടതി വ്യക്തമാക്കി. കേസില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് നിധിന്‍.

Video Top Stories