ബോക്സ് ഓഫീസിൽ നേട്ടം കൊയ്യാൻ ആരൊക്കെ! വൈബ് പടം കാണാം...
വൈബ് പടം കാണാം..
സിനിമ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയുണ്ടായ ചർച്ചകളിലും തർക്കങ്ങളിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മലയാള സിനിമയും സിനിമാക്കാരും. ഇതിനെല്ലാമിടയിൽ മൂന്ന് പ്രധാന റിലീസുകളും വെള്ളിയാഴ്ചയെത്തി. ടൊവിനോ നിർമ്മിക്കുന്ന ബേസിൽ ജോസഫ് ചിത്രവും മമ്മൂട്ടി കമ്പനിയുടെ ഏഴാമത് പ്രൊഡക്ഷൻ്റെയും അപ്ഡേഷനെത്തി. വിനായകൻ മമ്മൂട്ടിക്കൊപ്പം എത്തുന്നുവെന്ന നീണ്ടനാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.