ആമസോണ്‍ പ്രൈമില്‍ ഇനി ഹോളിവുഡ് ഫിലിം ഫെസ്റ്റിവല്‍; എംജിഎമ്മിനെ ആമസോണ്‍ ഏറ്റെടുക്കുമ്പോള്‍

നിലവില്‍ ആമസോണ്‍ പ്രൈമിന് ലോകമെമ്പാടും 200 മില്യന്‍ വരിക്കാരാണ് ഉള്ളത്. അമേരിക്കയില്‍ മാത്രം 147 മില്യന്‍. അമേരിക്കയ്ക്ക് പുറത്ത് പ്രൈം അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഹോളിവുഡ് സിനിമകളും ടെലിവിഷന്‍ പരമ്പരകളും പ്രേക്ഷരിലേക്ക് എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് എംജിഎമ്മിനെ ഏറ്റെടുക്കുന്നത്.  'കണ്ടന്റ് ഈസ് കിംഗ്' എന്ന ബിസിനസ്സ് തന്ത്രത്തെ അടിവരയിടുന്ന നീക്കമാണ് ജെഫ് ബെസോസും സംഘവും നടത്തിയിരിക്കുന്നത്. 

Video Top Stories