പൊങ്കൽ ആഘോഷത്തിൽ കൂടെ കൂടി ബീരാൻ ഇളയച്ഛനും. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ.

തന്റെ മക്കളും മരുമക്കളുമെല്ലാം ഒന്നിച്ച് കൂടിയ സന്തോഷത്തിലാണ് അച്ഛമ്മ. അടുത്ത ദിവസത്തെ പൊങ്കലിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. 

Share this Video

പൊങ്കൽ ആഘോഷമാണ് ഇന്നത്തെ എപ്പിസോഡിൽ പ്രധാനമായും കാണിക്കുന്നത്. രാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി പൊങ്കലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. രേവതിയും, ശ്രുതിയും, വർഷയുമെല്ലാം പൊങ്കലിടാനുള്ള അടുപ്പെല്ലാം കൂട്ടി. സച്ചിയാവട്ടെ സന്തോഷം കൊണ്ട് അച്ഛമ്മയെ എടുത്ത് പൊക്കി ഒരു കറക്കമങ്ങോട്ട് കറക്കി. അത് കണ്ട് എല്ലാവർക്കും ചിരി വന്നു കേട്ടോ. എന്തായാലും എല്ലാവരും വലിയ സന്തോഷത്തിലാണ്. എന്നാൽ ചെറിയൊരു പ്രശ്നമുണ്ട്. രേവതിയുടെ അടുപ്പ് മാത്രമേ നന്നായി കത്തുന്നുള്ളു. മറ്റ് രണ്ട് പേരുടെയും അടുപ്പ് കത്തുന്നേ ഇല്ല. കുഴല് വെച്ച് ഊതി നോക്കിയെങ്കിലും വർഷയ്ക്കും ശ്രുതിയ്ക്കും അതിന് കഴിഞ്ഞില്ല. അച്ഛമ്മ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയാണ് കേട്ടോ . പഠിപ്പ് മാത്രം ഉണ്ടായാൽ പോരാ, ഇങ്ങനെ ചില കാര്യം കൂടി അറിയുന്നത് നല്ലതാണെന്ന് പറഞ്ഞ് അച്ഛമ്മയുടെ വക ഒരു കമന്റ് . രേവതിയോട് അവരുടെ കൂടെ അടുപ്പൊന്ന് കത്തിച്ച് നേരെയാക്കി കൊടുക്കാനും അച്ഛമ്മ പറഞ്ഞു. രേവതി അവരുടെ അടുപ്പ് നേരെ കത്തിച്ചു കൊടുത്തു. ശേഷം സച്ചിയും രേവതിയും വർഷയും ശ്രീകാന്തും ശ്രുതിയും സുധിയും കൂടി ഒന്നിച്ച് പൊങ്കൽ ഇട്ടു. ചന്ദ്രയും രവിയും ഇളയച്ഛനും അച്ഛമ്മയും മഹേഷുമെല്ലാം അത് കണ്ട് പ്രാർത്ഥനയോടെ നിന്നു. അവസാനം എല്ലാവരും ഒന്നിച്ച് നിന്ന് ഒരു ഫോട്ടോ കൂടി എടുത്തു.

Related Video