മഹേഷിനെതിരെ വീണ്ടും തന്ത്രങ്ങളുമായി ആകാശും രചനയും. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

മഹേഷ് ജോലിക്കിറങ്ങിയ സമയം നോക്കി വിനോദ് മാളിയേക്കൽ അമ്മയെയും അച്ഛനെയും കാണാൻ എത്തുന്നു. അവരെ കണ്ട് മടങ്ങുന്നതിനിടക്ക്  സുചിത്ര വിനോദിനെ കാണുന്നു. നമ്മുടെ കല്യാണത്തിന് സമ്മതം നൽകേണ്ടത് ഇളയമ്മയും ഇളയച്ഛനും ആണെന്നും അവരെ കണ്ടിട്ട് പോയാൽ മതിയെന്നും സുചിത്ര വിനോദിനോട് പറയുന്നു.  ഇനി പുതിയ കഥ.

Share this Video

പ്രഭുദേവ മാഷിനെയും പ്രിയാമണിയേയും കാണാൻ വിനോദ് സുചിത്രയോടൊപ്പം ഫ്‌ളാറ്റിൽ എത്തുന്നു. കല്യാണത്തിന് സമ്മതം നൽകേണ്ടത് അവരായതുകൊണ്ട് തന്നെ വിനോദ് മാക്സിമം അവരെ പതപ്പിക്കുന്നുണ്ട്. എന്തായാലും വിനോദിന്റെ പെർഫോമൻസിൽ അവർ രണ്ടുപേരും വീണ മട്ടാണ്. അല്‍പം തിരക്കുന്നുണ്ടെന്ന് പറഞ്ഞ് വിനോദ് അവിടെ നിന്നിറങ്ങുകയും സുചിത്ര വിനോദിനെ യാത്രയാക്കുകയും ചെയ്യുന്നു. അതിനിടെ നമ്മുടെ സുചി മോൾക് വിനോദിനെ ആലോചിച്ചാലോ എന്ന ചർച്ചയിലാണ് മാഷും പ്രിയാമണിയും. അക്കാര്യം അവർ സുചിയോട് പറയുന്നു. സുചിയാവട്ടെ ഒരു ഒഴുക്കൻ മട്ടിൽ നിങ്ങൾ നിർബന്ധിച്ചാൽ ഓക്കേ എന്ന് പറഞ്ഞ് തടിതപ്പുന്നു.

Related Video