വിനോദ് തന്റെ നിഴലായി കൂടെയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് മഹേഷ്. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

ഒടുവിൽ ആദി കേരളത്തിലെത്തുന്നു. ആദിയെ മുൻ നിർത്തി മഹേഷിനെ തകർക്കാനുള്ള തന്ത്രങ്ങൾ ആകാശ് മെനയുന്നു. ഇനി പുതിയ കഥ.

Web Desk  | Published: Feb 17, 2025, 6:19 PM IST

അതേസമയം ആകാശ് ആദിയെക്കൊണ്ട് മഹേഷിനെ ഫോൺ ചെയ്യുകയും മഹേഷിനെ മാനസികമായി തളർത്താനുള്ള വഴികൾ നോക്കുകയും ചെയ്യുന്നു. മറ്റൊരിടത്ത് പാർട്ടി നേതാവായ മഹേഷിന്റെ അനിയൻ വിനോദ്, ആതിരയെ കൊല്ലാനുള്ള നിർദ്ദേശം  പാർട്ടി ലീഡറിൽ നിന്നും കേട്ട് വരികയാണ്. അക്കാര്യം വിനോദ് ആകാശിനെ വിളിച്ച് പറയുന്നു. എന്നാൽ സ്വന്തം ഏട്ടനോ ഏട്ടത്തിക്കോ അപകടം സംഭവിക്കുന്ന തരത്തിൽ ഒന്നും ചെയ്യാൻ വിനോദിന് കഴിയില്ല. അതുകൊണ്ട് ആതിരയെ കൊല്ലാൻ പാർട്ടി തീരുമാനിച്ച വിവരം വിനോദ് മഹേഷിനെ വിളിച്ച് പറയുന്നു. ഇൻഫോമർ എന്ന രീതിയിലാണ് വിനോദ് മഹേഷിനെ വിളിച്ചതെങ്കിലും മഹേഷ് ആ ഇൻഫോമർ തന്റെ അനിയനാണെന്ന സത്യം തിരിച്ചറിയുന്നു. എന്നാൽ മഹേഷ് അത് വിനോദിനോട് പറയുന്നില്ല. തന്റെ അനിയൻ തന്നോടൊപ്പം നിഴലായി കൂടെയുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ ആ ഏട്ടന് സന്തോഷമാകുന്നു. എത്രയും പെട്ടന്ന് അവനെ നേരിൽ കാണണമെന്നും നീ അറിയാതെ നിന്നെ ഞാൻ തിരിച്ചറിഞ്ഞെന്ന കാര്യം വിനോദിനോട് പറയണമെന്നും മഹേഷ് തീരുമാനിക്കുന്നു.

Video Top Stories