മഹേഷിനെ തെറ്റിദ്ധരിച്ച് ഇഷിത. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ


 മഹേഷിന്റെ അച്ഛനും, അമ്മയും , പെങ്ങളും , ചിപ്പിയും കൂടി ഒരു വിവാഹ പാർട്ടിക്ക് പോകുന്നു . വീട്ടിൽ ഇഷിതയും മഹേഷും മാത്രം തനിച്ചാവുന്നു.  ഇനി പുതിയ കഥ 

Share this Video

മഹേഷ് കുറച്ച് അസൈന്മെന്റുകൾ ചെയ്യുന്ന തിരക്കിലാണ്. ഇഷിത ഒറ്റക്കായതുകൊണ്ട് തന്നെ സുചി ഇഷിതയെ സഹായിക്കാൻ അങ്ങോട്ട് വരുന്നു . അപ്പോഴാണ് മഹേഷിന്റെ ഓഫീസിലെ സുഹൃത്ത് അങ്ങോട്ട് വരുന്നത് . സുചിയോട് അയാൾക് ചെറിയ താൽപ്പര്യം ഉണ്ട് . വിവാഹം ചെയ്‌താൽ കൊള്ളാമെന്നും ഉണ്ട്. ആരും കാണാതെ ടിഷ്യു പേപ്പറിൽ അയാൾ സുചിയോട് പറയാനുള്ളത് എഴുതി വെക്കുന്നു. നമുക്ക് ഒരുമിക്കണ്ടേ എന്നും, ഇന്ന് നിന്നെ കണ്ടപ്പോൾ ഞാൻ റൊമാന്റിക് ആയെന്നും അയാൾ ടിഷ്യു പേപ്പറിൽ എഴുതി അടുക്കളയിലെ സ്ളാബിൽ വെക്കുന്നു . സുചി അതെടുത്ത് വായിക്കുമെന്ന് കരുതിയാണ് അത് അവിടെ വെച്ചതെങ്കിലും വായിച്ചത് ഇഷിത ആയിരുന്നു. അയ്യടാ ...ഇത് മഹേഷിന്റെ മനസ്സിലിരുപ്പ് തന്നെ ...ആരുമില്ലാത്തതുകൊണ്ട് ബോണ്ട് ബ്രേക്ക് ചെയ്യാനുള്ള നീക്കമാണ് , റൊമാന്റിക് ആണത്രേ 

Related Video