നന്ദുവിന്റെ കയ്യിൽ നിന്നും ഇടി വാങ്ങിക്കൂട്ടി അനാമികയുടെ അമ്മയും അച്ഛനും. പത്തരമാറ്റ് സീരിയൽ റിവ്യൂ
അനാമികയും അവളുടെ അമ്മയും ചേർന്നാണ് പാലിൽ വിഷം കലർത്തിയതെന്ന സത്യം നവ്യ അറിയുന്നു. നവ്യ നയനയോട് താൻ അറിഞ്ഞ സത്യങ്ങൾ പറയുന്നു. അത് കേട്ട് നയന ഞെട്ടിത്തരിക്കുന്നു. ഇനി പുതിയ കഥ.
നവ്യ താൻ അറിഞ്ഞ കാര്യങ്ങളെല്ലാം നന്ദുവിനോടും പറയുന്നു. അനാമികക്കുള്ള അടി ഞാൻ കൊടുത്തിട്ടുണ്ടെന്നും എന്നാൽ അത് പോരെന്നും നവ്യ നന്ദുവിനോട് പറയുന്നു. പോലീസ് കേസ് ആയാൽ അനന്തപുരി തറവാടിന്റെ അന്തസ്സിനെ അത് ബാധിക്കുമെന്നും കേസ് അല്ലാതെ എന്ത് ചെയ്യാമെന്നും അവർ ആലോചിക്കുന്നു. ആലോചനക്കൊടുവിൽ നന്ദു ഒരു തീരുമാനമെടുക്കുന്നു