ദേവയാനിയെ മാരാർ വക്കീലിനൊപ്പം കണ്ട് നയന. പത്തരമാറ്റ് സീരിയൽ റിവ്യൂ
അനാമികയും അവളുടെ അമ്മയും വേണുവിനെ കാത്തിരിക്കുകയാണ്. നന്ദുവിനെ റിമാൻഡ് ചെയ്ത് കൊണ്ടുപോയ കഥകളറിയാനാണ് അവരുടെ കാത്തിരിപ്പ്. നോക്കാം പുതിയ കഥ.
അച്ഛനെക്കണ്ടതും അനാമിക ഓടിച്ചെല്ലുകയാണ്. എന്താ കാര്യം ...നന്ദുവിനെ ജയിലിലേയ്ക്ക് കൊണ്ടുപോയ വിശേഷങ്ങൾ അറിയാൻ തന്നെ. എന്നാൽ അനാമികയുടെയും അവളുടെ അമ്മയുടെയും പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു വേണുവിന്റെ പ്രതികരണം. കോടതിയിൽ സംഭവിച്ച കാര്യങ്ങളും, സി സി ടി വി ദൃശ്യങ്ങൾ ജഡ്ജി കണ്ടതും, നന്ദു സ്വയം കേസ് വാദിച്ചതുമുൾപ്പെടെ എല്ലാം വിശദമായി വേണു അവരോട് പറഞ്ഞു. കൂട്ടത്തിൽ ഇരുട്ടടിയ്ക്ക് സാധ്യത ഉണ്ടെന്നും, അവൾക്ക് അറിയാം ഇതിനു പിന്നിൽ നമ്മളാണെന്നും കൂടി വേണു സൂചിപ്പിച്ചു. അത്കൂടിയായപ്പോൾ അനാമികയ്ക്ക് തൃപ്തിയായി. ചക്കിന് വെച്ചത് കൊക്കിന് കൊണ്ട കാര്യം അവൾക്ക് മനസ്സിലായി.