
'ശ്യാം പുഷ്കരൻ പറഞ്ഞു ചേച്ചി ഇനി മലയാള സിനിമയിലുണ്ടാകുമെന്ന്'
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തിൽ സഹ സംവിധായികയായി മലയാള സിനിമയിലൂടെ ഓരം ചേർന്ന ഷൈനി സാറ ഒട്ടേറെ സിനിമകളിൽ സംവിധായിക സഹായിയായി വർക്ക് ചെയ്തു. പിന്നീട് അഭിനയ മേഖലയിലേക്കും കാലെടുത്ത് വച്ചു. മഹേഷിന്റെ പ്രതികാരത്തിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായി. ഇതിനോടകം നിരവധി സിനിമകളിലാണ് അഭിനയിച്ചത്.